ഭരണങ്ങാനത്തേയ്ക്ക് വിശ്വാസികളുടെ പ്രവാഹം

PROPRO
വിശുദ്ധയായി പ്രഖ്യാപിക്കാന്‍ പോകുന്ന അല്‍ഫോണ്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹം.

വിശുദ്ധ പ്രഖ്യാപനദിവസം ലക്ഷക്കണക്കിന് ഭക്തര്‍ അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി ഭരണങ്ങാനം മാറുമെന്നാണ് പ്രതീക്ഷ.

1946 ജൂലൈ 28 നായിരുന്നു അല്‍ഫോണ്‍സാമ്മ അന്തരിച്ചത്. ഭരണങ്ങാനം പള്ളിയില്‍ അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്‍ഷ്യം വഹിക്കാനുണ്ടായിരുന്നത് വളരെ കുറച്ചു പേര്‍ മാത്രമായിരുന്നു. അമ്മയുടെ കബറിടത്തില്‍ അമ്മ ഏറെ ഇഷ്ടപ്പെട്ടിരുന്ന കുട്ടികളാണ് ആദ്യം പ്രാര്‍ത്ഥന തുടങ്ങിയത്. ഇന്ന് അയിരങ്ങളാണ് ഓരോ ദിവസവും ഈ കബറിടം തേടി എത്തുന്നത്.

അമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ഒക്ടോബര്‍ 12ന് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് ഭക്തരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഭരണങ്ങാ‍നം. വിശുദ്ധ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭരണങ്ങാനത്തേയ്ക്കുള്ള റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് നന്നാക്കിയിട്ടുണ്ട്.

WEBDUNIA|

ഭരണങ്ങാ‍നം ഫെറോനാപള്ളിയും അല്‍ഫോണ്‍സാ ചാപ്പലും ദീപപ്രഭയില്‍ മുങ്ങിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :