അല്‍ഫോന്‍സാ ഭവനം തീര്‍ഥാടന പാതയില്‍

WEBDUNIA|
അല്‍ഫോണ്‍സാമ്മയുടെ ജന്‍‌മഗൃഹം കുടമാളൂരിലാണ്. അവിടെ പഴൂപ്പറമ്പില്‍ വീട്ടിലാണ് അന്നക്കുട്ടിയുടെ ജനനം. പക്ഷെ സ്കൂള്‍ വിദ്യാഭ്യാസം മുഴുവന്‍ മുട്ടുച്ചിറയിലെ മാതൃസഹോദരി അന്നമ്മയുടെ വീട്ടില്‍ താമസിച്ചായിരുന്നു.

കോട്ടയത്തിനടുത്തു കുടമാളൂരില്‍ 1910 ഓഗസ്റ്റ്‌ 19നു മുട്ടത്തുപാടത്തു കുടുംബാംഗമായി ജനിച്ച അല്‍ഫോന്‍സ 1927ല്‍ ഭരണങ്ങാനം ക്ളാരിസ്റ്റ്‌ കോണ്‍വെന്‍റില്‍ ചേര്‍ന്നു. 1930 മേയ്‌ 19നു സഭാവസ്‌ത്രം സ്വീകരിച്ചു. കുറച്ചു നാള്‍ അധ്യാപികയായി ജോലി ചെയ്തു. 1946 ജൂലൈ 28നു ഭരണങ്ങാനത്ത്‌ അന്തരിച്ചു.

പതിനാറ് വര്‍ഷം നിരന്തരമായ രോഗം മൂലം ദുരിതങ്ങള്‍ സഹിക്കേണ്ടി വന്നപ്പോഴും എല്ലാം ദൈവത്തിനു സമര്‍പ്പിച്ച് അവര്‍ പ്രാര്‍ത്ഥിച്ചു. സഹനത്തിന്‍റെ ബലിവേദിയില്‍ എല്ലാം അര്‍പ്പിച്ചു.

ജനിച്ച് 37 ദിവസമായപ്പോള്‍ അമ്മ മേരി മരിച്ചു. അങ്ങനെയാണ് അന്നക്കുട്ടിയെന്ന അല്‍ഫോണ്‍സാമ്മ മുട്ടുചിറയിലെ മുരിക്കന്‍ വീട്ടില്‍ എത്തുന്നത്.

അന്നയ്ക്ക് രണ്ടര വയസ്സുള്ളപ്പോള്‍ വളര്‍ത്തമ്മ അന്നമ്മയ്ക്ക് പകര്‍ച്ചപ്പനി വന്നു. അപ്പോള്‍ അപ്പന്‍ ജോസഫ് കുട്ടിയെക്കൂട്ടി കുടമാളൂര്‍ക്ക് പോയി. അവിടെ സര്‍ക്കാര്‍ വക ആര്‍പ്പൂക്കര തൊണ്ണന്‍കുഴി സ്കൂളില്‍ നിന്നു മൂന്നാം തരം പാസായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :