എഎപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ സോണി സോറിയും

WEBDUNIA| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2014 (15:13 IST)
PRO
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദിവാസി അവകാശ പ്രവര്‍ത്തകയും സ്‌കൂള്‍ അധ്യാപികയുമായ സോണി സോറിയും. നക്‌സല്‍ ബന്ധം ആരോപിച്ച് ചത്തീസ്ഗഢ് സര്‍ക്കാര്‍ ജയിലിലലടച്ചിരുന്നു സോണിക്ക് അടുത്തിടെയാണ് സ്ഥിരജാമ്യം ലഭിച്ചത്.

2011 ഒക്ടോബര്‍ 4നാണ് ഡല്‍ഹിയില്‍ വെച്ച് സോണിസോറിയെ അറസ്റ്റ് ചെയ്തത്. വ്യവസായ ഗ്രൂപ്പായ എസ്ആറിന്റേയും മാവോയിസ്റ്റുകളുടെയും സന്ദേശവാഹകയായിരുന്നുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

സോണിയുടെ മോചനത്തിനായി ജനവികാരം ശക്തമായിരുന്നു. ഛത്തിസ്ഗഡ് ഹൈക്കോടതി ജാമ്യം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സോണി സോറി സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യം അനുവദിച്ച സുപ്രീംകോടതി ഛത്തീസ്ഗഡ് സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :