പത്തുകോടി പുതിയ വോട്ടര്‍മാര്‍, ഏറെയും യുവാക്കള്‍, ആം ആദ്മിയെ ഭയക്കേണ്ടിവരും!!!

ന്യൂഡല്‍ഹി| WEBDUNIA|
PTI
ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് രാജ്യത്ത് പുതുതായി പത്തു കോടി വോട്ടര്‍മാര്‍ രംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത് 71 കോടി വോട്ടര്‍മാരാണ്.

ഈ പത്തു കോടിയില്‍ നാലു കോടിയും യുവ വോട്ടര്‍മാരാണെന്നതാണ് ഏറ്റവും വലിയ സവിശേഷത . അതായത് 18 നും 22നും ഇടയ്ക്ക് പ്രായമുള്ളവര്‍. അതില്‍തന്നെ 1.27 കോടി പതിനെട്ടിനും പത്തൊന്‍പതിനും ഇടയ്ക്ക് പ്രായമുള്ളവരാണ്. ആം ആദ്മി പോലുള്ള ന്യൂജനറേഷന്‍ പാര്‍ട്ടികളുടെ സ്വാധീനം യുവാക്കളുടെ ഇടയില്‍ വര്‍ധിച്ചതിനാല്‍ ഈ യുവവോട്ടര്‍മാരുടെ പെട്ടെന്നുള്ള വര്‍ദ്ധനവ് ഇതരപാര്‍ട്ടികള്‍ അല്‍പ്പം ഭീതിയോടെയാണ് കാണുന്നത്.

ഇത്തവണ രജിസ്റ്റര്‍ ചെയ്ത പത്തു കോടിയില്‍ നാലു കോടിയും കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ടവരാണ്.സ്ത്രീകളും യുവജനങ്ങളും കൂടുതലായി വോട്ടവകാശം ലഭിക്കാന്‍ മുന്നോട്ടുവന്നതിനെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ശുഭസൂചകമായാണ് കാണുന്നത്.

വോട്ടര്‍മാരുടെ അഭൂതപൂര്‍വമായ വര്‍ദ്ധന പോളിംഗ് ശതമാനത്തിലും പ്രതിഫലിക്കുമെന്നാണ് സൂചന. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെയും പോളിംഗ് ശതമാനത്തിലെയും വര്‍ദ്ധനവ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :