ഹൃദയത്തില്‍ നിന്ന് മാലിന്യം നീക്കം ചെയ്യാനുള്ള ഉപാധിയാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയിലൂടെ മനസിനേയും ഉപവാസത്തിലൂടെ ശരീരത്തേയും ശുദ്ധീകരിക്കുകയാണ് നോമ്പുകാലത്തിന്‍റെ ലക്‍ഷ്യം.
ഭൗതിക മോഹങ്ങള്‍ മൂലം ദൈവസ്‌മരണയില്‍ നിന്ന് അകലുന്നവരെ നഷ്ടപ്പെട്ടവരെന്ന് കരുതുന്നു. അവരുടെ ഹൃദയങ്ങളില്‍ പുണ്യം നിറയില്ല. അവരുടെ പ്രവൃത്തിയും വാക്കും പിഴച്ചതായിത്തീരും.
ദിക്‌റുകളില്‍ ഏറ്റവും മുഖ്യമായത് “അല്ലാഹു വല്ലാതെ മറ്റ് ആരാധ്യനില്ല” എന്നതാണ്. ഈ സത്യവിശ്വാസം ശിഷ്ട ജീവിതത്തിലും മുറുകെ പിടിക്കാനുള്ള കരുത്തു നേടുകയാണ് നോമ്പുകാലത്തിന്‍റെ ആവശ്യം.
“നിന്‍റെ നാഥന്‍ വിധിച്ചിരിക്കുന്നു, നീ അവനെ അല്ലാതെ ആരാധിക്കരുത്”. എന്ന വാചകം ഓര്‍ക്കുക. സൃഷ്ടാവായ ദൈവത്തോടാവണം മനുഷ്യന്‍റെ പ്രാഥമികമായ കടപ്പാട്. അതിനൊടൊപ്പം തന്നെ പ്രധാനമാണ് മാതാപിതാക്കളോടുള്ള ബാധ്യതയും.
സ്വന്തം അച്ഛനമ്മമാര്‍ക്ക് വേണ്ടിയാണെങ്കിലും നീതിയുടെ പക്ഷത്ത് നിന്ന് വ്യതിചലിക്കരുത് എന്നും പലസ്ഥലങ്ങളിലും നബി വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തോടാവണം ഏറ്റവും അടിയുറച്ച കടപ്പാട് കാഴ്‌ചവയ്‌ക്കേണ്ടത്.
അതിനുള്ള ഏറ്റവും മികച്ച വഴിയാണ് പ്രാര്‍ത്ഥന. അല്ലാഹുവിനെ സ്‌തുതിക്കുന്നവര്‍ സര്‍വ്വവും അവനില്‍ അര്‍പ്പിക്കേണ്ടതുണ്ട്. അവന്‍റെ കഴിവുകളില്‍ സംശയാലുവാകരുത്. പ്രാര്‍ത്ഥന എന്നത് അനുഗ്രഹത്തിന്‍റെ താക്കോലാണ്.
തിന്മകളില്‍ നിന്ന് സ്വയം അകന്നു നില്‍ക്കാനുള്ള മനസാന്നിധ്യമാണ് അല്ലാഹുവിനോട് നിങ്ങള്‍ക്കുള്ള കടപ്പാട് വ്യക്തമാക്കുക. അല്ലാഹുവിന്‍റെ നാമങ്ങളോ അവനോടുള്ള പ്രാര്‍ത്ഥനയോ നിരന്തരം ഉരുവിട്ട് മനസിനെ അല്ലാഹുവിന്‍റെ സന്നിധിയില്‍ ഉറപ്പിച്ച് നിര്‍ത്തുമ്പോള്‍ മാത്രമാണ് അത് സാധ്യമാകുക.
|