യേശുക്രിസ്തുവിന്‍റെ അമ്മയായ പരിശുദ്ധ കന്യാ മറിയമാണ് അമലോത്ഭമാതാവ്.ലോകത്തിലെ വിവിധരാജങ്ങളില്‍ ആയിരക്കണക്കിനു പള്ളീകള്‍ ഈ ദിവ്യമാതാവിനായി സമര്‍പ്പിര്‍തമാണ് . അവയില്‍ ചിലത് മരിയന്‍ തീര്‍ഥാടനകേന്ദ്രങ്ങളുമാണ്
ആദിപാപമില്ലാത്ത കന്യാമറിയമാണ് ലോക രക്ഷകനായ യേശുക്രിസ്തുവിന്‍റെ അമ്മ. ആ അമ്മയില്‍ നിന്നാണ് യേശുനാഥന് രക്തവും മാംസവും ജീവനും കൈവന്നത്.
അമലോല്‍ഭവ മാതാവിനെ മാധ്യസ്ഥയായിട്ടാണ് ക്രിസ്തീയ ലോകം ആദരിക്കുന്നത്. ദൈവവുമായുള്ള നിരന്തരവും നിത്യവുമായ പുണ്യബന്ധം സ്ഥാപിച്ചെടുക്കാന്‍ എങ്ങനെ കുര്‍ബാന കൈക്കൊള്ളണം എന്ന് പഠിപ്പിച്ചത് ഈ ദിവ്യമാതാവാണ്.
1854 ഡിസംബര്‍ എട്ടിന് പീയൂസ് ഒമ്പതാമന്‍ മാര്‍പാപ്പയാണ് കന്യാമറിയത്തെ ആദിപാപം ഇല്ലാത്തവളായ സത്യവിശ്വാസം ചെയ്ത് പ്രഖ്യാപനമിറക്കിയത്. ഈ ദിവിഅവം കന്യാമറിയത്തിന്‍റെ തിരുനാളായി ആഘീഓഷിക്കുന്നു.
കന്യാമറിയത്തിന്‍റെ അമലോല്‍ഭവത്തെ കുറിച്ച് നാലാം നൂറ്റാണ്ട് മുതല്‍ തന്നെ വിശ്വാസം രൂഢമൂലമായിരുന്നു. വിശുദ്ധ എഫ്രേം തന്‍റെ നിസ്സിബിയന്‍ ഗീതങ്ങളില്‍ ഇപ്രകാരം എഴുതിയിട്ടുണ്ട്,
“എന്‍റെ കര്‍ത്താവേ നിന്നില്‍ ഒരു അപൂര്‍ണ്ണതയുമില്ല. നിന്‍റെ മാതാവിലെ ഒരു അശുദ്ധിയുമില്ല”. അവാച്യനായ ദൈവം എന്നര്‍ഥം വരുന്ന ഇനേഫാബിലിസ് ദേവൂസ് എന്ന തിരു എഴുത്ത് വഴിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
അമലോല്‍ഭവത്തെ കുറിച്ചുള്ള ധാരണകള്‍ നിലനിന്നു പോന്നുവെങ്കിലും ഏഴാം നൂറ്റാണ്ട് മുതലാണ് അമലോല്‍ഭവ തിരുനാള്‍ ആരംഭിക്കുന്നത്. 1447 ല്‍ സിക്സ്തൂസ് ആറാമന്‍ മാര്‍പാപ്പ അമലോല്‍ഭവ തിരുനാള്‍ ആഘോഷപൂര്‍വം കൊണ്ടാടാന്‍ നിര്‍ദ്ദേശിച്ചു.
1708 ഡിസംബര്‍ ആറിന് ക്ലമന്‍റ് പതിനൊന്നാമന്‍ മാര്‍പാപ്പ അമലോല്‍ഭവ തിരുനാള്‍ കടമുള്ള തിരുനാളുകളുടെ ഗണത്തില്‍ പെടുത്തി. ഇതിന്‍റെയെല്ലാം പൂര്‍ണ്ണത എന്നോണമാണ് ഈ വിശ്വാസ സത്യത്തിന്‍റെ ഔപചാരിക പ്രഖ്യാപനം ഉണ്ടായത്.
|