Wdvideo Wtkuznetb S

Thu, 19 Nov 2026

Notifications

IPL 2027 retentions top players including pathirana, travis head,mitch starc released

ഐപിഎൽ 2027 സീസണിന് മുൻപായി ടീമുകൾ റിലീസ് ചെയ്തവരിൽ പ്രമുഖ താരങ്ങളും ഡിസംബറിൽ ഗോവയിൽ നടക്കാനിരിക്കുന്ന മിനി താരലേലത്തിന് മുൻപായാണ് ഫ്രാഞ്ചൈസികൾ തങ്ങൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ താരലേലത്തിൽ കോടികൾ മുടക്കി സ്വന്തമാക്കിയ പല താരങ്ങളെയും ഇക്കുറി ടീമുകൾ കൈവിട്ടു. കഴിഞ്ഞ സീസണിൽ 18 കോടി രൂപ നൽകി സ്വന്തമാക്കിയ ശ്രീലങ്കൻ യുവപേസർ മതീഷ പതിരാനയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തു. കഴിഞ്ഞ സീസണിൽ പരിക്കിനെ തുടർന്ന് ഒരൊറ്റ മത്സരത്തിൽ മാത്രമായിരുന്നു താരം കളിച്ചത്. ടീമുകൾ റിലീസ് ചെയ്ത താരങ്ങളിൽ ഏറ്റവും വിലകൂടിയ താരമാണ് പതിരാന. കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിംഗ്സ് 14.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ പ്രശാന്ത് വീറിനെയും ടീം റിലീസ് ചെയ്തു. കഴിഞ്ഞ സീസണിൽ 6 മത്സരങ്ങളിൽ നിന്ന് 91 റൺസായിരുന്നു താരം സ്വന്തമാക്കിയത്. ഐപിഎൽ കളിക്കില്ലെന്ന് നേരത്തെ അറിയിച്ചതോടെയാണ് ഓസീസ് താരങ്ങളായ ട്രാവിസ് ഹെഡിനെയും മിച്ചൽ സ്റ്റാർക്കിനെയും ടീമുകൾ റിലീസ് ചെയ്തത്. അതേസമയം ഏറെ നാളായി രാജസ്ഥാനിൽ തുടരുന്ന വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയറെയും ടീം കൈവിട്ടു. 11 കോടി രൂപയായിരുന്നു താരത്തിൻ്റെ പ്രതിഫലം. ന്യൂസിലൻഡിൻ്റെ വെറ്ററൻ പേസർ ട്രെൻ്റ് ബൊൾട്ട്, ദീപക് ചാഹർ എന്നിവരെ മുംബൈയും റിലീസ് ചെയ്തു. 6.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ തുഷാർ ദേഷ്പാണ്ഡെയെ രാജസ്ഥാനും റിലീസ് ചെയ്തു. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!