Kapil dev on kohli's retirement from test format
പിന്നീടൊരു സമയത്ത് ടെസ്റ്റിലെ വിരമിക്കലിനെ ഓർത്ത് കോലി പശ്ചാത്തപിക്കും, തുറന്ന് പറഞ്ഞ് കപിൽദേവ്
ടെസ്റ്റ് ഫോർമാറ്റിലെ വിരമിക്കൽ തീരുമാനത്തെ ഓർത്ത് 10 വർഷത്തിനപ്പുറം കോലി പശ്ചാത്തപിക്കുമെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽദേവ്.
കോലിയുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ അബദ്ധമായിരുന്നു ഈ തീരുമാനമെന്നും കപിൽദേവ് പറഞ്ഞു.
2025ൽ വിരമിക്കുമ്പോൾ 123 ടെസ്റ്റിൽ 46.85 റൺസ് ശരാശരിയിൽ 9230 റൺസാണ് കോലി നേടിയിരുന്നത്.
ടെസ്റ്റിൽ 30 സെഞ്ചുറികളാണ് താരത്തിൻ്റെ പേരിലുള്ളത്.
പ്രായം 38 ആയെങ്കിലും യുവതാരങ്ങളെ വെല്ലുന്ന ശാരീരികക്ഷമതയാണ് കോലിയ്ക്കുള്ളത്.
ടെസ്റ്റ് ഫോർമാറ്റിൽ നിന്നും വിരമിക്കാനുള്ള തീരുമാനം അതിനാൽ തന്നെ കരിയറിലെ തന്നെ ഏറ്റവും വലിയ അബദ്ധമാണ്.
10 വർഷം കഴിയുമ്പോൾ കോലി ഏറ്റവുമധികം പശ്ചാത്തപിക്കുക ഈ തീരുമാനത്തെ ഓർത്തുകൊണ്ടായിരിക്കും. കപിൽദേവ് പറഞ്ഞു.
2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ടി20 ഫോർമാറ്റിൽ നിന്നും കോലി വിരമിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ടെസ്റ്റ് ഫോർമാറ്റിലും താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
നിലവിൽ ഏകദിന ഫോർമാറ്റ് മാത്രം കളിക്കുന്ന കോലി 2026ൽ വമ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.
ന്യൂസിലൻഡിനെതിരെ നിരാശപ്പെടുത്തിയെങ്കിലും 2026ൽ കളിച്ച 13 ഇന്നിങ്ങ്സിൽ നിന്ന് 53.17 ശരാശരിയിൽ 2 സെഞ്ചുറികളും 4 അർധസെഞ്ചുറികളുമടക്കം 638 റൺസാണ് കോലി അടിച്ചെടുത്തത്.
പഴയതിലും വേഗത്തിൽ സ്കോർ ചെയ്യാനും കോലിയ്ക്ക് നിലവിൽ സാധിക്കുന്നുണ്ട്.
https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/
Our Facebook Page: https://www.facebook.com/profile.php?id=100063893569580
Our Twitter Page: https://x.com/wdmalayalamwd
Whatsapp Channel : https://shorturl.at/7GvgW
Thank You!