Wdvideo R3v4fksmsv4

Thu, 19 Nov 2026

Notifications

Shubman gill reveals boling plan india set to play 4 pacers against Newzealand

India vs Newzealand : ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ 4 പേസർമാർ, തന്ത്രം വെളിപ്പെടുത്തി ഗിൽ ന്യൂസിലൻഡിനെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യ 4 പേസർമാരുമായി ഇറങ്ങുമെന്ന് വ്യക്തമാക്കി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. സ്ക്വാഡിലുള്ള 6 പേസർമാരിൽ ആരെല്ലാമാകും പ്ലേയിങ് ഇലവനിലുണ്ടാവുക എന്ന കാര്യം ടീം മാനേജ്മെൻ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഗിൽ ഏകദിന പരമ്പരയിൽ പേസർമാരെല്ലാം മികച്ച ഫോമിലായിരുന്നു. അതിനാൽ തന്നെ ഇത് ടീമിന് സുഖകരമായ ഒരു തലവേദനയാണ്. ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് നിരയിൽ മുഹമ്മദ് സിറാജ് , ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, അൻഷുൽ കാംബോജ്, ഗുർനൂർ ബ്രാർ എന്നിവരാണുള്ളത്. അന്തിമ ഇലവനെ പറ്റി ഇപ്പോഴും ആലോചനയിലാണ്. എന്തായാലും 4 പേസർമാർ ടീമിലുണ്ടാകും. ഏകദിനത്തേക്കാൾ വെല്ലുവിളിയാകും ടെസ്റ്റ് പരമ്പരയെന്നും ഗിൽ പറഞ്ഞു. അതേസമയം പരിചയസമ്പന്നനായ റിഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിനൊപ്പം ചേരും. 2027ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകൾ നിലനിർത്താൻ ന്യൂസിലൻഡിനെതിരെ 2 ടെസ്റ്റുകളിലും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. ഓവലിൽ നടക്കുന്ന ഫൈനലിന് ഇന്ത്യയ്ക്ക് ഇനിയും സാധ്യതകളുണ്ടെന്നാണ് നായകൻ ശുഭ്മാൻ ഗില്ലും വ്യക്തമാക്കുന്നത്. ഇതിനായി കഴിഞ്ഞ 2 ഏകദിന മത്സരങ്ങളും ഒഴിവാക്കി ഇന്ത്യൻ കളിക്കാർ ടെസ്റ്റിനായി തയ്യാറെടുത്തിരുന്നു. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!