Wdvideo Mmm51vqor2c

Thu, 19 Nov 2026

Notifications

Suriya to team up with DC director Arun matheswaran

ഹിറ്റ് സ്ട്രീക്ക് തുടരുമോ സൂര്യ?, ഇനിയെത്തുക അരുൺ മതീശ്വരൻ ചിത്രത്തിൽ തമിഴകത്തെ വമ്പൻ താരമാണെങ്കിലും കഴിഞ്ഞ 10 വർഷത്തോളമായി സൂര്യയ്ക്ക് വമ്പൻ തിയേറ്റർ വിജയങ്ങളുണ്ടായിരുന്നില്ല ഈ കുറവ് സൂര്യ 2026ൽ തീർത്തത് തുടർച്ചയായ 3 വമ്പൻ വിജയചിത്രങ്ങളിലൂടെയാണ്. കറുപ്പ് എന്ന സിനിമയിൽ ഹിറ്റ് സ്ട്രീക്കിന് തുടക്കം കുറിച്ച സൂര്യയുടെ പിന്നീടെത്തിയ ചിത്രങ്ങളും വലിയ വിജയങ്ങളായി കറുപ്പിന് പിന്നാലെ വിശ്വനാഥ് ആൻഡ് സൺസ്, സീൻ എന്നീ സിനിമകളും ഒന്നിന് പിന്നാലെ ഒന്നായി 200 കോടി ക്ലബിലെത്തിയിരുന്നു. ഒടുവിൽ ഇറങ്ങിയ ജിത്തു മാധവൻ സിനിമയായ സീൻ 260 കോടിയിലധികം കളക്റ്റ് ചെയ്ത് മുന്നേറുകയാണ്. സിനിമ 300 കോടി പിന്നിട്ടാൽ വിജയ്ക്ക് ശേഷം ഒരേ വർഷത്തിൽ രണ്ട് 300 കോടി സിനിമകളിൽ നായകനാകുന്ന ആദ്യ കോളിവുഡ് താരമായി സൂര്യ മാറും. സീനിന് പിന്നാലെ ടിജെ ജ്ഞാനവേൽ സിനിമയാണ് സൂര്യയുടേതായി പുറത്തിറങ്ങാനുള്ളത്. ഇതിന് പിന്നാലെ സൂര്യ നായകനാവുക ഡിസി സംവിധായകൻ അരുൺ മതേശ്വരൻ്റെ സിനിമയിലാകുമെന്നാണ് റിപ്പോർട്ടുകൾ. സർവ്വം മായയിലൂടെ ശ്രദ്ധ നേടിയ റിയ ഷിബുവായിരിക്കും സിനിമയിലെ നായികയെന്നാണ് സൂചന. സൂര്യയുടേയും ജ്യോതികയുടെയും നിർമാണ കമ്പനി തന്നെയാകും സിനിമ നിർമിക്കുക. തെലുങ്ക് താരമായ ഗോപിചന്ദ് സിനിമയിൽ വില്ലൻ വേഷത്തിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!