views

60 പവൻ സ്വർണാഭരണങ്ങൾ,രങ്കണ്ണനായി ഫഹദിനെ മാറ്റിയത് ഇങ്ങനെ

ആവേശം വിജയികരമായി പ്രദർശനം തുടരുകയാണ്. സിനിമയിലെ ഫഹദ് ഫാസിലിന്റെ ലുക്കും മേക്കോവറും ആരാധകർ ഏറ്റെടുത്തിരുന്നു. വെള്ള നിറത്തിലുള്ള ഷർട്ടും പാന്റ്‌സും കൂളിംങ് ഗ്ലാസും കഴുത്തിൽ നിറയെ ചെയിനും റാഡോ വാച്ചും വളകളുമെല്ലാമായി രസകരമായ ലുക്കിലായിരുന്നു ഫഹദ് എത്തിയത്. രങ്കണ്ണനായി ഫഹദിനെ മാറ്റുന്നതിന് വലിയ ചിലവുകൾ വന്നു. കോസ്റ്റിയൂം ഡിസൈനർ കൂടിയായ മഷർ ഹംസയാണ് ഇതിനെക്കുറിച്ച് പറയുന്നത്.