Wdvideo Lx9nrgfygwi

Thu, 26 Nov 2026

Notifications

India's chances of reaching WTC finals taken a major hit after draw against newzealand

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇനിയുള്ള 6 ടെസ്റ്റുകളും വിജയിക്കണം! ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സമനില വഴങ്ങിയതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നത്തിന് വലിയ തിരിച്ചടി. നിലവിൽ പോയൻ്റ് പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തും ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തുമാണ്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതോടെ 51.52 ആയിരുന്ന പോയൻ്റ് ശതമാനം 50 ആയി താഴ്ന്നിരുന്നു. സൈക്കിളിൽ ഇന്ത്യയ്ക്ക് 6 ടെസ്റ്റ് മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ന്യൂസിലൻഡിനെതിരെ ഒരു ടെസ്റ്റുകളും ഓസ്ട്രേലിയക്കെതിരെ 5 ടെസ്റ്റുകളുമാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. ഈ 6 മത്സരങ്ങളിലും വിജയിച്ചാൽ ഇന്ത്യയുടെ പോയൻ്റ് ശതമാനം 66.67 വരെ ഉയർത്താനാകും. ആദ്യ 2 സ്ഥാനങ്ങളിൽ വരുന്ന ടീമുകളാകും ഫൈനലിൽ ഏറ്റുമുട്ടുക. ഇന്ത്യയ്ക്ക് ഫൈനൽ പ്രവേശനം നേടണമെങ്കിൽ തുടർച്ചയായി ഈ 6 ടെസ്റ്റുകളും വിജയിക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ഇന്ത്യയ്ക്ക് ഏറെക്കുറെ അസാധ്യമാണ്. ഇന്ത്യയോട് സമനില വഴങ്ങിയതോടെ ന്യൂസിലൻഡിനും തിരിച്ചടിയാണുണ്ടായത്. നേരത്തെ പോയൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു കിവികൾ. നിലവിൽ 75 പോയൻ്റ് ശതമാനവുമായി ദക്ഷിണാഫ്രിക്കയിലാണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയയ്ക്ക് 69.23 പോയൻ്റ് ശതമാനവും ന്യൂസിലൻഡിന് 66.67 പോയൻ്റ് ശതമാനവുമാണുള്ളത്. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!