views

Babar azam surpasses virat kohli chris gayle massive T20 record

കോലിയേയും ഗെയ്‌ലിനെയും കടത്തിവെട്ടി, ടി20യിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ബാബർ അസം ടി20 ക്രിക്കറ്റിൽ 12,000 റൺസെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി പാകിസ്ഥാൻ സൂപ്പർ താരം ബാബർ അസം. പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിംഗ്സിനെതിരെ കളിക്കവെയാണ് പെഷവാർ സൽമി താരമായ ബാബർ റെക്കോർഡ് നേട്ടത്തിലെത്തിയത്. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12,000 റൺസ് സ്വന്തമാക്കിയ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 343 ഇന്നിംഗ്‌സിൽ നിന്നും വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ൽ സ്വന്തമാക്കിയ നേട്ടമാണ് ബാബാർ മറികടന്നത് വെറും 338 ഇന്നിങ്ങ്സുകളിൽ നിന്നാണ് ബാബറിൻ്റെ നേട്ടം. 360 ഇന്നിങ്ങ്സുകളിൽ നിന്ന് 12,000 റൺസ് നേടിയ വിരാട് കോലി ഇതോടെ പട്ടികയിൽ മൂന്നാമതായി. കറാച്ചി കിങ്ങ്സിനെതിരെ 13 റൺസ് നേടിയതോടെയാണ് ബാബർ റെക്കോർഡ് നേട്ടത്തിലെത്തിയത്. മത്സരത്തിൽ 51 പന്തിൽ 87 റൺസുമായി ബാബർ തിളങ്ങുകയും ചെയ്തു. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!