views

Sanju Samson IPL form sehwag reacts

സ്പിന്നർമാരെ കിട്ടട്ടെ, സഞ്ജു അടിച്ചുപരത്തും ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സേവാഗ്. സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയെ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിനോടും വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയോടുമായാണ് സെവാഗ് ഉപമിച്ചത്. ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം വലിയ ഹൈപ്പോടെയാണ് ചെന്നൈയിലേക്കെത്തിയതെങ്കിലും സഞ്ജുവിന് ചെന്നൈ കുപ്പായത്തിൽ ഇതുവരെ തിളങ്ങാനായിട്ടില്ല. 3 മത്സരങ്ങളിൽ നിന്ന് 22 റൺസ് മാത്രമാണ് ഇതുവരെ സഞ്ജു നേടിയത്. സഞ്ജുവിന്റെ ബാറ്റിംഗിനെക്കുറിച്ച് സേവാഗ് പറയുന്നത് ഇങ്ങനെ സഞ്ജു സാംസൺ യുവരാജ് സിംഗിനെപ്പോലെയാണ്. നിന്ന നിൽപിൽ അനായാസം സിക്‌സുകൾ പായിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ലാറയെപ്പോലെ ബാറ്റ് ഹൈ-ലിഫ്റ്റ് ചെയ്യുന്ന ശൈലിയാണ് സഞ്ജുവിന്റേതും. എന്നാൽ സഞ്ജുവിന് സ്പിന്നർമാർ എത്തുന്നത് വരെ ക്രീസിൽ തുടരാനാകുന്നില്ല എന്നതാണ് നിലവിലെ വെല്ലുവിളി. സ്പിന്നർമാരെ കിട്ടട്ടെ, സഞ്ജു അടിച്ചുപരത്തും, മികച്ച പ്രകടനം നടത്തും, സെവാഗ് പറഞ്ഞു https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!