അജിതന്‍ നമ്പൂതിരിപ്പാട്‌

കോട്ടയം| WEBDUNIA|

ജില്ലയില്‍ വെളിയന്നൂര്‍ കാഞ്ഞിരക്കാട്ട്‌ ഇല്ലത്ത്‌ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും സുഭദ്ര അന്തര്‍ജനത്തിന്റെയും മകന്‍. നാടകരംഗത്ത്‌ സജീവമായിരുന്നു. ജ്യോതിഷ വേദ പാണ്ഡിത്യം പൈതൃകമായി കിട്ടിയ അജിതന്‍ നമ്പൂതിരി വര്‍ഷങ്ങളായി മാദ്ധ്യമങ്ങളിലെ ഭാവിപ്രവചന പംക്തികളിലൂടെ ശ്രദ്ധേയനായി തുടരുന്നു.

ഏഷ്യാനെറ്റിലെ ദിവസഫലപ്രവചനപരിപാടി കൈകാര്യം ചെയ്‌തിരുന്ന അദ്ദേഹം കൊല്ലത്ത്‌ എ.സി.വി.യിലൂടെ പ്രേക്ഷകരുടെ ഭാവിഫലം തല്‍സമയം പറഞ്ഞ്‌ ചരിത്രം സൃഷ്ടിച്ചു. 'ജ്യോതിഷരത്നം', 'മഹിളാരത്നം' മാസികകളിലെയും ജ്യോതിഷപംക്തികളിലൂടെ പ്രസിദ്ധനായി .പരമ്പരാഗത താന്ത്രികകര്‍മങ്ങളില്‍ ഉപദേഷ്ടാവാണ്‌.ജാതകപരിശോധന, ജാതകമെഴുത്ത്‌, ജന്മനക്ഷത്രക്കല്ലുകള്‍ ഉപദേശിക്കല്‍ എന്നിവയും ചെയ്‌തുപോരുന്നു.

പാരമ്പര്യേതര ചികില്‍സാധ്യാനമാര്‍ഗമായ 'റെയ്കി'യില്‍ പ്രാവിണ്യം നേടിയിട്ടുള്ള അജിതന്‍ നമ്പൂതിരി റെയ്കി മാസ്റ്റര്‍ കൂടിയാണ്‌.വാസ്തുപണ്ഡിതനാണ്‌. വാസ്തുവൈകല്യനിവാരണത്തിന്‌ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്‌.

വിലാസം:
അജിതന്‍ നമ്പൂതിരി
ശാന്തിനികേതന്‍
പാട നോര്‍ത്ത്‌,
കരുനാഗപ്പള്ളി
കൊല്ലം690 518
ഫോണ്‍. 0476 621650


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :