വിപണി 1,431 പോയിന്‍റ് താണു

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 21 ജനുവരി 2008 (13:19 IST)

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ അമേരിക്കന്‍ ഓഹരി വിപണിയില്‍ ഉണ്ടായ തകര്‍ച്ചയെ തുടര്‍ന്നും വില്‍പ്പന സമമര്‍ദ്ദത്തെ തുടര്‍ന്നും തിങ്കളാഴ്ച രാവിലെ വന്‍ തകര്‍ച്ചയെ നേരിടുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സെന്‍സെക്സ് 1,431 പോയിന്‍റ് താഴേക്ക് പോയി.

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചകളില്‍ ഒന്നായിട്ടാണ് തിങ്കളാഴ്ചത്തെ തകര്‍ച്ചയെ ഓഹരി വൃത്തങ്ങള്‍ കണക്കക്കുന്നത്.

വിപണി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം 480 ലേറെ പോയിന്‍റ് താഴേക്കു പോയ സെന്‍സെക്സ് 10.30 ഓടെ 692 പോയിന്‍റും ഒരു മണിയോടെ 1,431 പോയിന്‍റ് അഥവാ 7.53 ശതമാനം നഷ്ടത്തില്‍ 17,582.48 എന്ന നിലയിലേക്കു താണു.

വെള്ളിയാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 19,013.70 എന്ന നിലയിലായിരുന്നു.

ഇതേ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 5,90 ശതമാനം നഷ്ടത്തില്‍ 5,369 എന്ന നിലയിലേക്കാണ് താണത്.

തിങ്കളാഴ്ച ഓഹരി വിപണിയില്‍ കനത്ത നഷ്ടം ഉണ്ടായ കമ്പനികളില്‍ ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ടെക്നോളജീസ്, ഭെല്‍ എന്നിവ ഉള്‍പ്പെടും.

ആഗോള ഓഹരി വിപണിക്കൊപ്പം ഏഷ്യന്‍ വിപണികളിലെ സൂചികകളിലും വന്‍ തകര്‍ച്ചയാണ് തിങ്കളാഴ്ച രാവിലെയുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :