സൈനുദ്ദീനെ ഓര്‍ക്കുമ്പോള്‍

Sainuddin
WDWD
മലയാള സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഹാസ്യ താരമായിരുന്നു സെയ്നുദ്ദീന്‍. കൊച്ചി സ്വദേശിയായ ഈ നടന്‍ നമ്മെ വിട്ടുപിരിഞ്ഞത് 1999 നവംബര്‍ നാലിനായിരുന്നു.

സയാമീസ് ഇരട്ടകള്‍ എന്ന ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവും സൈനുദ്ദീനും വയര്‍ ഒട്ടിച്ചേര്‍ന്ന ഇരട്ടകളായി അഭിനയിച്ചത് മലയാളത്തിലെ അപൂര്‍വമായ ഒരു അനുഭവമായിരുന്നു.

തന്‍റെ സ്ഥൂല ശരീരം കൊണ്ട് അതിന്‍റെ ചലനങ്ങള്‍ കൊണ്ട് പോലും അഭിനയിക്കാന്‍ സൈനുദ്ദീനാവുമായിരുന്നു. ഹിറ്റ്ലറിലെ മന്ദബുദ്ധിയായ ജോലിക്കാരന്‍, കാബൂളിവാല, എഴുന്നള്ളത്ത്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത..... തുടങ്ങി ഒട്ടേറെ വേഷങ്ങളില്‍ സൈനുദ്ദീന്‍ തിളങ്ങിയിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ഏതാണ്ട് ഒരു മാസം കൊച്ചിയിലെ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കിടന്നാണ് സൈനുദ്ദീന്‍ മരിക്കുന്നത്. കാര്‍ഗില്‍ ഫണ്ട് പിരിവിനു വേണ്ടി അമ്മയുടെ ഷോകളില്‍ തന്‍റെ രോഗം മറന്നും വേദന കടിച്ഛുപിടിച്ചും പങ്കെടുത്ത സൈനുദ്ദീനെ തിരിഞ്ഞു നോക്കാന്‍ പക്ഷെ, മരിക്കും വരെ ആരും ഉണ്ടായിരുന്നില്ല.

ജയറാം, ദിലീപ്, കലാഭവന്‍ മണി എന്നിവരെപ്പോലെ മിമിക്രി രംഗത്ത് നിന്നാണ് സൈനുദ്ദീന്‍റെയും വരവ്. അരങ്ങുകളില്‍ ആദ്യകാലത്ത് അദ്ദേഹം മധുവിനെ ആയിരുന്നു അനുകരിച്ചിരുന്നത്.

ആലഞ്ചേരി തമ്പ്രാക്കള്‍ എന്ന സിനിമയില്‍ തമ്പ്രാക്കളുടെ ജാരസന്തതിയായി എത്തുന്ന സൈനുദ്ദീന്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മിമിക്രിക്കാരുടെ കഥ പറയുന്ന മിമിക്സ് പരേഡ്, കാസര്‍കോഡ് കാദര്‍ഭായ് തുടങ്ങിയ ചിത്രങ്ങളില്‍ സൈനുദ്ദീന്‍റെ പ്രകടനം എന്നും ഓര്‍ക്കും.

പി.എ.ബക്കറുടെ ചാപ്പയിലൂടെയായിരുന്നു സൈനുദ്ദീന്‍ ചലച്ചിത്ര രംഗത്ത് എത്തിയത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങള്‍ 150 ഓളം ചിത്രങ്ങളില്‍ അവതരിപ്പിച്ചു. പഞ്ചപാണ്ഡവരാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

2007 നവംബര്‍ നാലിന് ഈ നടന്‍ മരിച്ചിട്ട് 8 വര്‍ഷം തികയുകയാണ്.
WEBDUNIA| Last Modified ഞായര്‍, 4 നവം‌ബര്‍ 2007 (12:39 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; ...

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള നാല് ഗ്രാമങ്ങളിലാണ് ഈ അസ്വാഭാവിക സംഭവം.

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് ...

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും
ഭർത്താവ് ജിമ്മി ജിസ്‌മോളെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് സൂചന.

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു
പിസിസി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പോലീസിന്റെ നടപടി.

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ...

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും
Shine Tom Chacko: ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്നു കടന്നുകളഞ്ഞത് ...