വീടിന്‌ സ്ഥലം കണ്ടെത്തുമ്പോള്‍

ശോഭാ ശേഖര്‍

WEBDUNIA|

ശനി, 24 മെയ്‌ 2003

സ്ഥലം വാങ്ങുമ്പോള്‍ :

മനസ്സിലെ വീടിന്‌ അ൹യോജ്യമായ സ്ഥലമാണോ വാങ്ങാ൹ദ്ദേശിക്കുന്നതെന്ന്‌ ആദ്യം തന്നെ ശ്രദ്ധിക്കുക.
നഗരവികസന സമിതിയുടെ നിയമമ൹സരിച്ച്‌ വീടുവയ്ക്കുന്നതിന്‌ സ്ഥലം പര്യാപ്‌തമാണോ എന്ന്‌ പരിശോധിക്കുക.

മഴക്കാലത്ത്‌ വെള്ളം കെട്ടുന്ന സ്ഥലമാണോ എന്ന്‌ അന്വേഷിച്ചറിയുക. കുടിവെള്ളം കിട്ടുന്ന സ്ഥലമാണോ എന്നും ഉറപ്പിക്കണം. അല്ലെങ്കില്‍ കുടിവെള്ളത്തി൹ പരക്കം പായേണ്ടിവരും.

ദീര്‍ഘചതുരാകൃതിയോ അല്ലെങ്കില്‍ സമചതുരാകൃതിയിലുള്ളതോ ആയ വസ്തുവാണ്‌ വീടു നിര്‍മ്മിക്കാന്‍ ഉത്തമം. ഈ സ്ഥലം അപ്രകാരമുള്ളതാണെന്ന്‌ ഉറപ്പുവരുത്തുക.

വാസ്തുശാസ്ത്രമ൹സരിച്ച്‌ കിഴക്കോട്ട്‌ ദര്‍ശനമുള്ള വസ്തുവാണ്‌ ഏറെ ഉത്തമം. വടക്കു കിഴക്കായി ഭൂമി ചരിഞ്ഞു കിടക്കുന്നതും നല്ലതാണ്‌.

ഒഴിവാക്കേണ്ട വസ്തുക്കള്‍ :

* വലിയ രണ്ട്‌ വസ്തുക്കള്‍ക്കിടയ്ക്കുള്ള ചെറിയ വസ്തു.

* വളരെ ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കിടയ്ക്കുള്ള വസ്തു.

* കരിങ്കല്ലും ചെങ്കല്ലും നിറഞ്ഞ വസ്തു.

* കൂടുതല്‍ ചരിവുള്ള കിഴുക്കാംതൂക്കായ വസ്തു.

* അടുത്തകാലം വരെ ശവപ്പറമ്പായി ഉപയോഗിച്ചിരുന്ന സ്ഥലം.

* മലിന ജല ചാലുകള്‍ക്ക്‌ അടുത്തുള്ള ഭൂമി.

* ചന്തയ്ക്ക്‌ അടുത്തുള്ള ഭൂമി

* ഒറ്റപ്പെട്ട സ്ഥലങ്ങള്‍.

* ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ഫാക്‌ടറികള്‍ എന്നിവയ്ക്ക്‌ അടുത്തുള്ളവ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :