വാസ്തു- 2003 ഉദ്ഘാടനം ചെയ്തു

കോഴിക്കോട്‌| WEBDUNIA|
ബുധന്‍, 12 ഫെബ്രുവരി 2003

കെട്ടിനിര്‍മാണ സാമഗ്രികളുടെയും അ൹ബന്ധ ഉത്‌പന്നങ്ങളുടെയും മഹാമേളയായ വാസ്തു -2003 ബുധനാഴ്ച ജയാ ഓഡിറ്റോറിയത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആര്‍ക്കിടെക്റ്റ്സ്‌ കോഴിക്കോട്‌ സെന്റര്‍ ഒരുക്കുന്ന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്‌ ഈ രംഗത്ത്‌ പ്രാഗത്ഭ്യം തെളിയിച്ച ഷോവിന്‍ഡോ ഗ്രൂപ്പാണ്‌. മേള ഫെബ്രുവരി 16 ന്‌ സമാപിക്കുാ‍.

ഹൗസിംഗ്‌ ഫിനാന്‍സ്‌ പദ്ധതികളും ഗൃഹോപകരണങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്‌. കണ്‍സ്ര്ടക്ഷന്‍, ഇന്റീരിയല്‍ ഡിസൈന്‍ എന്നിവയിലെ സംശയനിവാരണത്തിന്‌ അതാതു രംഗത്തെ വിദഗ്ധരെ അണിനിരത്തിക്കൊണ്ട്‌ ഒരു ആര്‍ക്കിടെക്ചറല്‍ ഹെല്‍പ്പ്‌ ലൈന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്‌.

സന്ദര്‍ശകര്‍ക്കായി ബമ്പര്‍ സമ്മാനം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഈ മേളയില്‍ ഒരുക്കിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :