ചതുരാകൃതിയിൽ കിണർ പണിതാൽ ദോഷം ?

Sumeesh| Last Modified ചൊവ്വ, 8 മെയ് 2018 (12:49 IST)
കിണറുകളുടെ ആകൃതി എങ്ങനെയായിരിക്കണം എന്ന് ഇപ്പോൾ ഉയർന്നു കേൾക്കാറുള്ള ഒരു സംശയമാണ്. പുതിയ ട്രെന്റുകൾക്കനുസരിച്ച് വീടുകൾ പണിയുമ്പോൾ അതിന് അനുയോജ്യമായ രീതിയിൽ കിണറിന് രൂപമാറ്റം നൽകുന്നതിനാണ് ഇത്.

എന്നാൽ കിണർ വൃത്താകൃതിയിൽ പണിയുന്നതിന് പിന്നിൽ ശാസ്ത്രീയമയി വളരെ പ്രധാനപ്പെട്ട ഒരു കാരണമുണ്ട്. ബാഹ്യ ഭാഗത്ത് നിന്നുള്ള സമ്മർദ്ധത്തെ ചെറുക്കാനുള്ള ശേഷി വൃത്താകൃതിക്കുള്ളതിനാലാണ് ഇത്. അരികുകൾ ഇടിയാതെ കിണറിനു സംരക്ഷണ കവജം ഒരുക്കുന്നത് വൃത്താകൃതിയാണെന്ന്‌ സാരം.

കിണർ ചതുരാകൃതിയിൽ പണിയുന്നത് ബാഹ്യ സമ്മർദ്ധം മൂലം കാലക്രമേണ വശങ്ങൾ ഇടിയുന്നതിന് കാരണമാകും. എന്നാൽ കിണർ ചതുരാകൃതിയിൽ പണിയുന്നതുകോണ്ട് വാസ്തുപരമായ മറ്റു ദോഷങ്ങൾ ഒന്നുമില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :