വീടിന്റെ മുൻ‌വാതിലിന് മുന്നിൽ ഇവ ഉണ്ടാകാൻ പാടില്ല?!

ഇതൊന്നും പൂമുഖവാതിലിന് അടുത്തുണ്ടാകാൻ പാടില്ല

അപർണ| Last Modified ശനി, 14 ജൂലൈ 2018 (16:59 IST)
വീട് വളരെയധികം ശ്രദ്ധിച്ച് നിര്‍മ്മിക്കേണ്ട ഒന്നാണ്. ഇനിയുള്ള കാലം മുഴുവൻ ജീവിക്കേണ്ട സ്ഥലം. അപ്പോൾ അതനുസരിച്ച് വേണം ബാക്കിയുള്ള കാര്യങ്ങൾ നീക്കാൻ. അതിന് ജ്യോതിഷപ്രകാരമുള്ള നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണ്.

പൂമുഖവാതില്‍ ഐശ്വര്യമുള്ളതിനാല്‍ മറ്റുള്ളവയില്‍ നിന്നും പ്രാധാന്യം നല്‍കണം. ജാതകവാതിലായ പൂമുഖവാതില്‍ വരാന്ത, കോലായി, പൂമുഖം എന്നൊക്കെ പഴമക്കാര്‍ വിളിച്ചുവന്നിരുന്നു.
ഈ വാതിലിലിനു മുന്‍പും പിന്‍പും തടസ്സങ്ങളൊന്നും പാടില്ല.

ഗൃഹത്തിലേക്ക് കടന്നുവരേണ്ട സൗഭാഗ്യങ്ങള്‍ നിര്‍ഭാഗ്യങ്ങളായിമാറാതിരിക്കാനാണിത്. ഒരിക്കലും പ്രധാന വാതിലിനു മുന്‍പിലായി മുന്‍പില്‍ കുളിമുറി വരരുത്. അങ്ങനെ വന്നാല്‍ ടോയ്ലറ്റിന്റെ വാതില്‍ സ്ഥാനം മാറ്റി വയ്‌ക്കേണ്ടതാണ്. പ്രധാന വാതിലിനു മുന്‍പില്‍ ചെടികള്‍ പാടില്ല. ഭംഗിക്കുവയ്ക്കുന്ന ബീമുകള്‍, സ്തംഭങ്ങള്‍ എന്നിവ വാതിലിനു മുന്‍പില്‍ വരുന്നത് ഒഴിവാക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :