വരാന്തകള്‍ തിരിച്ചു വരുമ്പോള്‍

PRATHAPA CHANDRAN|
PRO
കേരളീയ ശൈലിയിലുള്ള വീടുകളാണ് ഇപ്പോള്‍ ഗൃഹ നിര്‍മ്മാണ രംഗത്തെ പുതിയ ട്രെന്‍ഡ്. ഇത്തരം വീടുകള്‍ക്ക് വേണമെന്ന് മിക്ക വീട്ടുടമകളും പ്രത്യേകം ആവശ്യപ്പെടാറുമുണ്ട്. വരാന്തയും ചില വാസ്തു നിയമങ്ങള്‍ അനുസരിച്ചു വേണം നിര്‍മ്മിക്കേണ്ടത്.

വീടിന്റെ നാല് ദിക്കുകളിലും വരാന്ത നിര്‍മ്മിക്കാമെങ്കിലും കിഴക്ക് ദിക്കിലും വടക്ക് ദിക്കിലും വരാന്ത നിര്‍മ്മിക്കുന്നതാണ് ഉത്തമമെന്ന് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നു.

ചതുരാകൃതിയിലുള്ള വരാന്തകളാണ് വേണ്ടത്. വൃത്താകൃതിയും കോണാകൃതിയും മറ്റും ഗുണകരമല്ല. കിഴക്കും വടക്കുമുള്ള വരാന്തകള്‍ വീടിന്റെ തറനിരപ്പിനെക്കാള്‍ താഴ്ന്നിരിക്കണം. മറ്റ് രണ്ട് ദിക്കുകളിലും വരാന്ത നിര്‍മ്മിക്കുകയാണെങ്കില്‍ അവ വീടിന്റെ തറ നിരപ്പിനെക്കാള്‍ ഉയര്‍ന്നിരിക്കണം.

വരാന്തയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുമ്പോഴും ശ്രദ്ധിക്കണം. അതിഥികള്‍ വടക്കോട്ടോ കിഴക്കോട്ടോ അഭുമുഖമായി ഇരിക്കുന്നതിനുള്ള സൌകര്യമാണ് ഒരുക്കേണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :