വീട്ടിൽനിന്നും ആദ്യം ഒഴിവാക്കേണ്ടത് ഈ സധനങ്ങൾ, അറിയൂ !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 14 ഫെബ്രുവരി 2020 (19:53 IST)
ക്ലോക്ക് സ്ഥാപിക്കാത്ത വീടുകൾ ഉണ്ടാവില്ല നമ്മളായി വാങ്ങിവച്ചതും പല അവസരങ്ങളിൽ പലരും സമ്മനമായി നൽകിയതുമായി നിരവധി ക്ലോക്കുകൾ ഒരു വീട്ടിലുണ്ടാകും. എന്നാൽ ക്ലോക്കുകൾ വീടിനുള്ളിൽ സ്ഥാപിക്കുമ്പോൾ വാസ്തുപരമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

വടക്ക്, കിഴക്ക് ദിക്കുകളിലാണ് വീടുകളിൽ ക്ലോക്കുകൾ സ്ഥാപിക്കേണ്ട ഇടം. തെക്ക്, തെക്ക് പടിഞ്ഞാറ്‌, തെക്ക് കിഴക്ക് ദിക്കുകളിൽ ഒരിക്കലും
ക്ലോക്കുകൾ സ്ഥാപിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വീട്ടിലുള്ളവരുടെ കൃത്യനിഷ്ടയെ സാരമായി തന്നെ ബാധിക്കും. പ്രധാന വതിലിന് അഭിമുഖമായും ക്ലോക്കുകൾ സ്ഥാപിക്കരുത്.

ജനാലകളുടെയും വാതിലുകളുടെയും മുകളിലായാണ് ക്ലോക്കുകൾ സ്ഥാപിക്കേഠത്. വീടുകളിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ഒന്നാണ് കേടായ ക്ലോക്കുകളും വാച്ചുകളും. ഇവ ഒന്നുകിൽ നന്നാക്കി ഉപയോഗിക്കുകയോ അല്ലെങ്കിൽ ഉപേക്ഷിക്കുകയോ ചെയ്യണം. പ്രവർത്തിക്കാത്ത ക്ലോക്കുകൾ വീടിനുള്ളിൽ സ്ഥാപിക്കുന്നത് അത്യന്തം ദോഷകരമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :