പ്രതിരോധ മേഖല ശക്തമാക്കും
|
സേനയുടെ നവീകരണത്തിനായി രണ്ട് ലക്ഷം കോടി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ചെലവഴിക്കേണ്ടിവരുമെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനു പുറമെ സുപ്രധാനമായ പല പ്രതിരോധ ഉടമ്പടികളിലും ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്.
ഈ ഉടമ്പടികള്‍ക്കായി ആറ് ലക്ഷം കോടി വേണ്ടി വരുമെന്ന് കണക്കു കൂട്ടുന്നു. 2004-05 ല്‍ ചിദംബരം 77 000 കോടി രൂപയാണ് പ്രതിരോധ മേഖലയ്ക്ക് നല്‍കിയത്. 2003-04 ലെ ബജറ്റില്‍ വാജ്പേയി സര്‍ക്കാര്‍ വെറും 300 കോടി രൂപ മാത്രമാണ് അധികമായി പ്രതിരോധ മേഖലയ്ക്ക് നല്‍കിയിരുന്നത്.
2006-07ല്‍ പ്രതിരോധ മേഖല 3000 കോടി രൂപ കേന്ദ്രസര്‍ക്കാരിന് തിരിച്ചു നല്കി. പ്രതിരോധ നയം രൂപീകരിച്ച് പണം ചെലവഴിക്കുവാന്‍ കഴിയാത്തതു മൂലമാണ് ഈ പണം തിരിച്ചു നല്‍കിയത്.
