1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. 14 days old infant killed by mother

14 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ മൂന്നാംനിലയിൽനിന്നും താഴേയ്ക്കെറിഞ്ഞ് കൊലപ്പെടുത്തി: 27 കാരി അറസ്റ്റിൽ

വാർത്തകൾ
14 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ മൂന്നാം നിലയുടെ മുകളിൽനിന്നും താഴേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തി അമ്മ. നവംബർ 13ന് തെലങ്കാനയിലെ സനത് നഗറിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. വീട്ടുവഴക്കിനെ തുടർന്നായിരുന്നു അമ്മയുടെ ക്രൂരത. യുവതിയുടെ ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. ഇതോടെ 27കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.  
 
അടുത്ത ലേഖനം
രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് സമയത്ത് പിക്നിക്കിന് പോയി: ബിഹാറിൽ മഹാസഖ്യം തോൽക്കാൻ കാരണം കോൺഗ്രസ്സെന്ന് ആർജെഡി