1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. I am a Dulquer fan, says Dear Comrade actress Rashmika

‘ദുൽഖറിനും നിവിനും ഒപ്പം അഭിനയിക്കണം’- രശ്മിക മന്ദാനയുടെ ആഗ്രഹമിത്

ദുൽഖർ സൽമാൻ
ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെ സൌത്ത് ഇന്ത്യയുടെ മനം കവർന്ന നായികയാണ് രശ്മിക മന്ദാന. വിജയ്‌ ദേവരക്കൊണ്ടയ്ക്കൊപ്പം ഡിയര്‍ കോമ്രേഡിലും രശ്മിക അഭിനയിച്ചിരിക്കുകയാണ്. തനിക്ക് മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് രശ്മിക തുറന്നു പറയുകയാണ്. 
 
മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനം നിവിന്‍ പോളിയ്ക്കുമൊപ്പം അഭിനയിക്കാനാണ് രശ്മിക താല്‍പ്പര്യം പ്രകടിപ്പിച്ചത്. ‘മലയാളത്തില്‍ എന്തായാലും ഒരു ചിത്രത്തില്‍ അഭിനയിക്കണം. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ വളരെ ആഗ്രഹമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം എങ്ങനെയുള്ള ആളാണെന്നെല്ലാം അറിയാം. നിവിനൊപ്പവും അഭിനയിക്കണം.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ രശ്മിക പറഞ്ഞു.
 
ഗീതാഗോവിന്ദത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് പുറത്തിറങ്ങും.
അടുത്ത ലേഖനം
കൊമേഡിയൻ സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു; അഭിനയമെന്ന് തെറ്റിദ്ധരിച്ച് കാണികൾ