അനുബന്ധ വാര്‍ത്തകള്‍
- ‘ഇതെന്തൊരു കിടപ്പാണ് ഹേ’- ചിരി പടർത്തി ചാഹൽ
- അവൻ ഒരു അവതാരം തന്നെ, ഇന്ത്യൻ ടീമിന്റെ ശക്തി! - ഓസീസ് നായകൻ പറയുന്നു
- കപിൽ ദേവ് ആയി രൺവീർ; ഗംഭീരമെന്ന് സോഷ്യൽ മീഡിയ
- ടീം ഇന്ത്യയ്ക്ക് ആശ്വാസം; ഒടുവിൽ ആ സൂപ്പർതാരത്തിന് ഗ്രീൻ സിഗ്നൽ !
- ‘നടക്കില്ലെന്നറിയാം, എന്നാലും ലക്ഷ്യം അഞ്ഞൂറോ അറുനൂറോ റണ്‍സ് തന്നെയാണ്’ - പാക് നായകൻ പറയുന്നു
ഹാപ്പി മഹിദിനം, ധോണിയെന്ന പോരാളി 38ന്റെ നിറവിൽ!
മഹേന്ദ്ര സിംഗ് ധോണി അഥവാ ലോകക്രിക്കറ്റിലെ തന്നെ മാണിക്യം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി 38ന്റെ നിറവിൽ. ഇന്നു ജൻമദിനം ആഘോഷിക്കുന്ന ധോണിയെ ആദരിക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രത്യേക വിഡിയോ പുറത്തിറക്കിയത് ഇന്നലെയാണ്.
ഐസിസി തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലാണ് ധോണിക്ക് ആശംസകളര്‍പ്പിച്ചു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തതോടെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ധോണിയുടെ കരിയറിലെ അവസാനത്തെ ലോകകപ്പ് കൂടിയായിരിക്കും ഇത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയ കളിക്കാരനെന്നാണ് ധോണിയെ ഐസിസി തങ്ങളുടെ വീഡിയോയില്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ പേരാണിത്, ലോകമെമ്പാടമുള്ള ലക്ഷക്കണക്കിന് പേരെ പ്രചോദിപ്പിക്കുന്ന പേരാണിത്, ഒരിക്കലും നിഷേധിക്കാനാവാത്ത പൈതൃകമാണ് ഈ പേര്, എംഎസ് ധോണിയെന്നത് വെറുമൊരു പേരല്ലയെന്നും വീഡിയോയില്‍ ഐസിസി പറയുന്നു.
2004ൽ ബംഗ്ലാദേശിനെതിരെ അരങ്ങെറ്റം നടത്തുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ഒരാൾ പോലും അറിഞ്ഞ് കാണില്ല, ഈ സ്വർണമുടിക്കാരൻ ലോകക്രിക്കറ്റിലെ തന്നെ മികച്ച താരമായി മാറുമെന്ന്. തോൽവി സമ്മതിക്കാൻ വിജയക്കുതിപ്പേറിയവനാണ് ധോണി. ഹപ്പി ബെർത്ത്‌ഡേ ധോണി.