1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. fish in sink attack cats

നീയൊക്കെ പൂച്ചകൾ തന്നെയാണോ ? മീനിനെ കണ്ട് ഭയന്നോടുന്ന പൂച്ചകളുടെ രസകരമായ വീഡിയോ !

വാർത്ത
ചില്ലുഭരണി ഉടച്ച് വളർത്ത് മീനുകളെ തിന്നുന്ന പൂച്ചകളുടെ വീഡിയോകൾ നമ്മൾ കണ്ടിരിയ്ക്കും. എന്നാൽ ഈ വീഡിയോ ഒരൽപം വ്യത്യസ്തമാണ്. പീപ്പിൾസ് ഡെയ്‌ലി ചൈന ട്വിറ്ററിലൂടെ പാങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. പുറത്തേയ്ക്ക് ചാടിയെ മീനിനെ കണ്ട് ഭയന്ന് ജീവനുംകൊണ്ട് ഓടിയ പൂച്ചകളാണ് വീഡിയോയിലെ താരങ്ങൾ.
 
അടുക്കളയിലെ സിങ്കിൽ നീന്തിത്തുടിയ്ക്കുന്ന മിനിനെ സൂക്ഷമായി നിരീക്ഷിയ്ക്കുന്ന രണ്ട് പൂച്ചകളെ വീഡിയോയുടെ തുടക്കത്തിൽ കാണാം. നോട്ടം കണ്ടാൽ ഗൂഡാലോചനയ്ക്ക് ശേഷം കൊലപാതകം നടത്താൻ തയ്യാറായി നിൽക്കുകയാണെന്ന് തോന്നും. എന്നാൽ വെള്ളത്തിൽ നിന്നും മീൻ ഉയർന്നു ചാടിയ്തോടെ ജീവഭയത്താൽ ചാടി മറിഞ്ഞ് ഓടുകയാണ് പൂച്ചകൾ. ഇതൊക്കെ പൂച്ചകൾ തന്നെയാണോ എന്നാണ് വീഡിയോ കണ്ട് പലരും ചോദിയ്ക്കുന്നത്. 
About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
‘ഞാൻ തൊഴിൽ‌രഹിതൻ, എനിക്കൊരു പെണ്ണിനെ വേണം‘; വധുവിന് വേണ്ട ഗുണങ്ങൾ കേട്ട് ചിരിച്ച് സോഷ്യൽ മീഡിയ