ഇതാ വയലിൽനിന്നുമൊരു പോപ്പ് ഗായകൻ, ജെസ്റ്റിൻ ബീബറുടെ പോപ്പ് ഗാനം ആലപിച്ച് കർഷകൻ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 18 ഡിസം‌ബര്‍ 2019 (17:29 IST)
ലുങ്കിയും ഷർട്ടുമിട്ട് പാടത്ത് പണിയെടുക്കുകയാണ് എന്ന് കരുതേണ്ട. പോപ്പ് ഗാനം നന്നായി വഴങ്ങും ഈ കർഷകന്റെ തൊണ്ടക്ക്. പോപ്പ് താരം ജെസ്റ്റിൻ ബീബറുടെ പോപ്പ് സോങ് വയലിൽ വച്ച് ആലപിക്കുന്ന കർഷകന്റെ വീഡിയോയാണ് ഇപ്പോൾ സാമുഹ്യ മാധ്യങ്ങളിൽ തരംഗമയി മാറുന്നത്.

വയലിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരു സംഘം യുവാക്കളാണ് പാട്ടു പാടുമോ എന്ന് ചോദിച്ച് കർഷകനെ സമീപിച്ചത്. ഇതോടെ ഒരു മടിയും കൂടാതെ പാട്ട് പാടുന്ന കർഷകനെ വീഡിയോയിൽ കാണാം. യുവാക്കൾ മൊബൈലിൽ വച്ചു നൽകിയ കരോക്കെയോടൊപ്പമാണ് കർഷകൻ പാട്ട് പാടുന്നത്.

ജെസ്റ്റിൻ ബീബറുടെ ശൈലിയിൽ ചെറുതായി നൃത്തം ചവിട്ടികൊണ്ടാണ് കർഷകന്റെ ആലാപനം. അതിമനോഹരമായി കർഷകൻ പാടുന്നത് കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മിഡിയ. മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :