വെബ്ബിലെ കള്ളം അഴിയെണ്ണിക്കും

my space
FILEFILE
വെബ് സൈറ്റില്‍ റജിസ്ട്രേഷനെത്തുന്നവര്‍ ഇനി യഥാര്‍ത്ഥ പേരുകളും വിവരങ്ങളും തന്നെ ഇനി നല്‍കേണ്ടി വരും. കള്ളപ്പേരുകളും യാഥാര്‍ത്ഥ്യമല്ലാത്ത അഡ്രസുകളും തെറ്റായ വിവരങ്ങളും നെറ്റില്‍ റജിസ്റ്റര്‍ ചെയ്യുന്നവരെ കുരുക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിക്കഴിഞ്ഞു. ഈ നിയമം ലംഘിക്കുന്നവര്‍ അഴിയെണ്ണാന്‍ തയ്യാറായിക്കോളാന്‍ സാരം.

ഇ മെയില്‍ അഡ്രസുകള്‍ നല്‍കുമ്പോള്‍ താമസ സ്ഥലത്തിന്‍റെയും ഓഫീസുകളുടെയും വ്യാജ അഡ്രസുകള്‍ വ്യാജ മെയില്‍ ഐ ഡികള്‍ എന്നിവ നല്‍കുന്നത് കുറ്റകരമാക്കാനുള്ള നീക്കത്തിലാണ് ഗവണ്‍‌മെന്‍റ്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ ഒരു തീരുമാനം ഉണ്ടാകും.

2006 ലെ വിവര സാങ്കേതിക നിയമത്തിനൊപ്പം( വകുപ്പ് 66 എ) ഒരു പുതിയ വകുപ്പു കൂടി ചേര്‍ക്കുന്നതോടെയാണ് ഈ നിയമം നിലവില്‍ വരിക. ഈ നിയമം ലംഘിക്കുന്നവര്‍ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം രണ്ടു വര്‍ഷം വരെ തടവിനു ഇരയാകും. സൈബര്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നിയമങ്ങള്‍ കൊണ്ടുവരുന്നത്.

ഒരു വ്യക്തിയുടെ തന്നെ ഒരു പോലെയുള്ള രണ്ട് അഡ്രസുകള്‍ ഒരു വെബ്സൈറ്റും അനുവദിക്കുകയില്ല എന്നിരിക്കേ പലരും വ്യാജ അഡ്രസ്സുകള്‍ ധാരാളമായി ഉണ്ടാക്കുന്നുണ്ട്. ഇനി ഇക്കാര്യങ്ങളെല്ലാം നിയമത്തിന്‍റെ പരിധിയിലാകും. ഇപ്പോള്‍ പല വെബ്സൈറ്റുകളും ഒന്നിലധികം പേരുകളില്‍ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കുന്നുണ്ട്.

ന്യൂഡല്‍‌ഹി:| WEBDUNIA|
ഭീകരവാദികള്‍ മറ്റു ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകള്‍ എന്നിവരുമായി ബന്ധമുള്ളവരെ കണ്ടെത്തുക എന്നീ ലക്‍ഷ്യങ്ങളും ഇതിനു പിന്നിലുണ്ട്. 2006 ലെ സാങ്കേതികാ വിദ്യാ നിയമങ്ങള്‍ പുനപരിശോധിക്കാനും ഗവണ്‍‌മെന്‍റിനു പദ്ധതിയുണ്ട്. സൈബര്‍ ഭീകരവാദവും കുട്ടികളുടെ പോര്‍ണൊഗ്രാഫിയും വര്‍ദ്ധിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പുതിയ നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :