വിന്‍ഡോസ് 10 സിംപിളാണ്, പവര്‍ഫുള്ളുമാണ്

VISHNU N L| Last Modified വെള്ളി, 31 ജൂലൈ 2015 (16:08 IST)
വിന്‍ഡോസ് ഒഎസിന്റെ ഏറ്റവും പുതിയതും അവസാനത്തേതുമായ പതിപ്പാണ് വിന്‍ഡോസ് 10. രണ്ടുദിവസം മുമ്പാണ് ഇന്ത്യയടക്കുമുള്ള രാജ്യങ്ങളില്‍ മൈക്രോസോഫ്റ്റിന്റെ ഈ പുതിയ പതിപ്പ് അവതരിച്ചത്. വിന്‍ഡോസ് 8 എന്ന പേരില്‍ ഇതിന് മുമ്പിറങ്ങിയ ഒഎസ് ഉണ്ടാക്കിയ ചീത്തപ്പേരില്‍ നിന്ന്
രക്ഷപ്പെടുക എന്നതാണ് പുതിയ ഒ‌എസിന്റെ അവതരണത്തിലൂടെ മൈക്രോസോഫ്റ്റ് പ്രധാനമായും ഉദ്ദേശിക്കുന്നത്.

ടെക് വിദഗ്ദന്മാരുടെ ആദ്യ വിലയിരുത്തലുകള്‍ പ്രകാരം വിന്‍ഡോസ് 8 ഉണ്ടാക്കിയ എല്ലാ ന്യൂനതകളും പരിഹരിച്ചാണ് വിന്‍ഡോസ് 10 വന്നിരിക്കുന്നത് എന്നാണ്. ഏതായാലും നഷ്ടക്കച്ചവടം അരംഭിച്ച മൈക്രോസോഫ്റ്റിനെ രക്ഷ്പ്പെടുത്താന്‍ വിന്‍ഡോസ് 10നാകുമെന്നാണ് ആദ്യ വിലയിരുത്തലുകള്‍. ഒട്ടേറെ പുതുമകളൊടെയാണ് പുതിയ പതിപ്പിനെ മൈക്രോസോഫ്റ്റ് രംഗത്തിറക്കിയിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ വിന്‍ഡോസ് 10ലെ സവിശേഷതകള്‍ ഏതാണ്ട് 4 എണ്ണം വരും. സ്റ്റാര്‍ട്ട് മെനുവിന്റെ തിരിച്ചുവരവ്, പുതിയ ഇന്റെര്‍നെറ്റ് ബ്രൌസറായ എഡ്ജ് ബ്രൗസര്‍, വെര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനമായ കോര്‍ട്ടാന, കണ്ടിന്യുവം മോഡ് തുടങ്ങിയവയാണവ. കൂട്ടത്തില്‍ സ്റ്റാര്‍ട്ട് മെനുവിന്റെര്‍ തിരിച്ചുവരവും കോര്‍ട്ടാനയു, എഡ്ജുമൊക്കെയാ‍ണ് പുതിയ പതിപ്പിലെ താരങ്ങള്‍.

1. സ്റ്റാര്‍ട്ട് മെനു
കമ്പ്യൂട്ടര്‍ ഓണ്‍ ആയിക്കഴിഞ്ഞാല്‍ കര്‍സര്‍ നേരെ സ്റ്റാര്‍ട്ട് മെനുവിലേക്ക് കൊണ്ടുപോവുക എന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള നീക്കം അട്ടിമറിച്ചാണ് വിന്‍ഡോസ് 8ന്റെ വരവുണ്ടായത്. കമ്പ്യൂട്ടര്‍ തുറന്നാല്‍ തെളിഞ്ഞുവരുക കുറേ ചതുരക്കട്ടകളുളള സ്‌ക്രീനാണ്. അതില്‍ ആവശ്യമുള്ള കട്ടയില്‍ കര്‍സര്‍ കീ അമര്‍ത്തി മുന്നോട്ടുപോകണം. എളുപ്പം ഉപയോഗിക്കുന്നതിനായാണ് ഇങ്ങ്നേ ചെയ്ത്സ്തെങ്കിലും ആരും പുതിയ രീതി ഇഷ്ടപ്പെട്ടില്ല. വ്യാപക വിമര്‍ശങ്ങള്‍ നേരിട്ടതോടെപരിഷ്‌കരിച്ച പതിപ്പായ 8.1 ല്‍ സ്റ്റാര്‍ട്ട്ബട്ടന്‍ തിരിച്ചുകൊണ്ടുവരാന്‍ മൈക്രോസോഫ്റ്റ് നിര്‍ബന്ധിതരായി.

എന്നാല്‍ ഇത് വെറും തട്ടിക്കൂട്ട് സംവിധാമായിരുന്നു. കാരണം സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പഴയപോലെ തന്നെ സ്ക്രീന്‍ഇല്‍ ചതുരക്കള്ളികള്‍ പ്രത്യക്ഷപ്പെടും. ഇതോടെ പലരും വിന്‍ഡോസ് 8.1 ഉപേക്ഷിച്ചു. എന്നാല്‍ ഇപ്പോഴിറങ്ങിയ വിന്‍ഡോസ് 10 ല്‍ സ്റ്റാര്‍ട്ട്‌മെനു അതിന്റെ പൂര്‍വകാല പ്രൗഡിയോടെ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു.

2. എഡ്ജ് ബ്രൗസര്‍
മൈക്രോസോഫ്റ്റിന്റെ സ്വന്തം ഇന്റെര്‍നെറ്റ് ബ്രൌസറായിരുന്നു ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍. എന്നാല്‍ സുരക്ഷിതത്വമില്ലാത്തതും. വേഗത കുറവും മൂലം ഇത് ആരും ഉപയോഗിക്കാതായി. എക്സ്പ്ലോററിന്റെ സ്ഥാനം പതിയെ ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ് എന്നീ വെബ് ബ്രൗസറുകള്‍ ഏറ്റെടുത്തു. ആരും ഉപയോഗിക്കാതായതോടെ എക്സ്പ്ലോററിനെ മൈക്രോസോഫ്റ്റ് ദയാവധത്തിനിരയാക്കിയിരുന്നു.

ഈ സ്ഥാനത്തിനു പകരക്കാരനായാണ് മൈക്രോസോഫ്റ്റ് പുതിയ ബ്രൌസര്‍ അവതരിപ്പിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് എഡ്ജ് എന്നാണിതിന് പേര്. പ്രവര്‍ത്തനമികവിലും വേഗത്തിലും ഗൂഗിള്‍ ക്രോമിനെയും ഫയര്‍ഫോക്‌സിനെയും മറികടക്കാന്‍ എഡ്ജിന് സാധിക്കുന്നുണ്ടെന്ന് ഉപയോഗിച്ച പലരും സാക്ഷ്യപ്പെടുത്തുന്നു.
3. കോര്‍ട്ടാന
മൈക്രോസോഫ്റ്റിന്റെ ശബ്ദനിയന്തിത വെര്‍ച്വല്‍ അസിസ്റ്റന്റായ കോര്‍ട്ടാന വിന്‍ഡോസ് 10ന്റെ സവിശേഷതയാണ്. ആപ്പിള്‍ ഫോണുകളില്‍ സിരിപോലെ പ്രവര്‍ത്തിക്കുന്ന ഇത് നേരത്തെ വിന്‍ഡോസ് ഫോണുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ അത് ഡെസ്ക്‌ടോപ്പുകളില്‍ കൂടി മൈക്രോസോഫ്റ്റ് അനുവദിച്ചിരിക്കുന്നു.

4. കണ്ടിന്യുവം മോഡ്
ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറിലും ടാബ്‌ലറ്റിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാവുന്ന കണ്ടിന്യുവം മോഡ് സംവിധാനം വിന്‍ഡോസ് 10 ന്റെ മാത്രം സവിശേഷതയാണ്. ഏത് തരത്തിലുള്ള ഗാഡ്ജറ്റാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് യൂസര്‍ ഇന്റര്‍ഫേസ് അതിനൊത്ത് ക്രമീകരിക്കാന്‍ ഈ സംവിധാനത്തിനാകും. കമ്പ്യൂട്ടറില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ ടാബിലേക്ക് മാറ്റാന്‍ ഒരു ക്ലിക്ക് മാത്രം മതിയെന്നര്‍ഥം. മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ് ടാബ്‌ലറ്റാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഈ മാറ്റം വളരെ എളുപ്പത്തില്‍ നടക്കും. മറ്റ് ടാബുകളാണെങ്കില്‍ അതില്‍ വിന്‍ഡോസ് 10 ഒ.എസ്. ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മാത്രം.

5. പണച്ചെലവില്ല, ഒട്ടും
വിന്‍ഡോസ് 7, വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 ഒ.എസ്. ഉപയോക്താക്കള്‍ക്ക് തികച്ചും സൗജന്യമായി വിന്‍ഡോസ് 10 ലേക്കുള്ള അപ്‌ഡേഷന്‍ ലഭിക്കും. ഓഫീസുകളിലും മറ്റും ഉപയോഗിക്കുന്ന എന്റര്‍പ്രൈസ് വെര്‍ഷന്‍ ഉപയോക്താക്കളില്‍നിന്ന് മാത്രമേ അപ്‌ഡേഷന് പണം ഈടാക്കുന്നുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :