എസ്എംഎസ് തീര്‍ക്കുന്ന ചതിക്കുഴി

S M S
ANIANI
അശ്ലീല സന്ദേശങ്ങളും അഭിനന്ദനങ്ങളും എന്തിന്‌ ചുട്‌ ചുംബനം വരെ എസ് എം എസ് ആയി അയയ്‌ക്കുന്ന നിങ്ങള്‍ ഇതിനു പിന്നാലെ വരുന്ന ചതിയെപ്പറ്റി ബോധവാനാണോ? അല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച്‌ ആര്‍ക്കും എവിടേക്കും സന്ദേശം അയയ്ക്കാവുന്ന സൗകര്യം ഇപ്പോള്‍ നെറ്റിലുണ്ടെന്ന് വസ്തുത അറിഞ്ഞു കൊള്ളൂ.

സുഹൃത്തുക്കള്‍ക്ക്‌ എസ്‌ എം എസ്‌ സന്ദേശങ്ങള്‍ അയയ്ക്കുക യുവജനങ്ങള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ഏര്‍പ്പാടാണ്‌. ചെറുതമാശകളും അശ്ലീല സന്ദേശങ്ങളും അഭിനന്ദനങ്ങളും എന്തിന്‌ ചുട്‌ ചുംബനം വരെ സന്ദേശങ്ങളിലുടെ പ്രവഹിക്കുന്നുണ്ട്. എന്നാല്‍ പുതിയ തലമുറയ്‌ക്ക് എസ് എം എസ് ജീവിതചര്യമയായി മാറിയിരിക്കു‍മ്പോള്‍ മൊബൈലുകള്‍ ചതിയുടെ പുതിയ മേഖലയും കണ്ടെത്തികഴിഞ്ഞു.

ആരുടെ നമ്പരിലേക്കും സൗജന്യമായി എസ്‌ എം എസ്‌ സന്ദേശം അയയ്ക്കാനുള്ള സൗകര്യമാണ്‌ ചില വെബ്‌ സൈറ്റുകള്‍ അനുവദിക്കുന്നത്‌. ഏതു നമ്പരില്‍ നിന്നും ആര്‍ക്കും എസ്‌ എം എസ്‌ അയയ്ക്കാം എന്ന സാഹചര്യം ഉണ്ടാകുമ്പോള്‍. ഇത്തരം സന്ദേശങ്ങളുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്നു.

ഒരാളുടെ ഫോണ്‍നമ്പര്‍ ഉപയോഗിച്ച്‌ അയാളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയാളറിയാതെ സന്ദേശം അയയ്ക്കാനുള്ള സൗകര്യമാണ്‌ ചില സൈറ്റുകള്‍ ലഭ്യമാക്കതുന്നത്‌. രാജ്യം ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന പ്രധാന കേസുകളില്‍ പോലും എസ്‌ എം എസ്‌ സന്ദേശങ്ങള്‍ നിര്‍ണായകമാകുമ്പോള്‍ പുതിയ സാധ്യത ഏറെ കുഴപ്പം പിടിച്ചതാണ്.

WEBDUNIA|
ബംഗാളില്‍ കോളിളക്കമുണ്ടാക്കിയ റിസ്‌വാനൂള്‍ കൊലക്കേസിലും പ്രമോദ്‌ മഹാജന്‍ കേസിലും എസ്‌ എം എസ്‌ സന്ദേശങ്ങള്‍ക്ക്‌ നിര്‍ണായക പങ്കാണുളളത്‌. മൊബൈല്‍ ഫോണിന്‍റെ അങ്ങേതലയ്ക്കല്‍ നിങ്ങളോട്‌ സല്ലപിക്കുന്നവര്‍ മാത്രമല്ല, അവരുടെ പേരില്‍ വരുന്ന സന്ദേശങ്ങളും നിങ്ങളെ ചതിക്കുമെന്നുമാത്രം ഇപ്പോള്‍ അറിയുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :