ഇമെയില്‍ കാര്യക്ഷമത കുറയ്ക്കും!

WDWD
ഇന്‍റര്‍‌നെറ്റ് ബന്ധമുള്ള കമ്പ്യൂട്ടറുകള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരു പഠന റിപ്പോര്‍ട്ടുമായി രംഗത്ത് എത്തിരിക്കുകയാണ് ഒരു കൂട്ടം ബ്രിട്ടീഷ് ഗവേഷകര്‍. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഇമെയില്‍ പരിശോധിച്ചും അവയക്ക് മറുപടി നല്‍കിയും ദിവസത്തില്‍ ഒരു മണിക്കൂര്‍ നഷ്ടമാക്കുന്നു എന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

എക്‍സ്‌പേര്‍ട്ട് മെസേജിങ്ങ് എന്ന കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് ഈ പഠനം സംഘടിപ്പിച്ചത്. വിശദമായ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ നടന്ന പഠനത്തില്‍ യു കെയിലെ 150 വ്യവസായ സ്ഥാപനങ്ങളിലെ 4,000 ജീവനക്കാരില്‍ നിന്ന് ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

അതേ സമയം ഇമെയിലുകള്‍ പരിശോധിക്കരുതന്നല്ല കാര്യക്ഷമമായി ഇത് ഉപയോഗിക്കാന്‍ ജീവനക്കാരെ പരിശീലിപ്പികണമെന്നാണ് പഠന റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. പല ജീവനക്കാര്‍ക്കും തങ്ങളുടെ ഇമെയിലുകള്‍ അടുക്കി ചിട്ടപ്പെടുത്താനൊ ഫില്‍റ്റര്‍ ചെയ്യാനൊ അറിയില്ലെന്നും പഠനം ചൂണ്ടികാണിക്കുന്നു. ഇതാണ് സമയ നഷ്ടം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം.

ഇത്തരത്തില്‍ അയക്കുന്ന സന്ദേശങ്ങളില്‍ പലതും അവരുടെ ജോലിക്ക് സഹായകമാകാറുമില്ല. ആശയവിനിമയ മാധ്യമം എന്ന നിലയില്‍ ഇമെയില്‍ വളര്‍ന്നു കഴിഞ്ഞുവെങ്കിലും ഇത് ഉപയോഗിക്കുന്നതില്‍ ഔപചാരികമായ പരിശീലനം നല്‍കാന്‍ സംവിധാനങ്ങളില്ലാത്തത് അനാവശ്യ സമ്മര്‍ദ്ദത്തിനും, ആശയവിനിമയ പിഴവുകളിലേക്കും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കാര്യക്ഷമതാ കുറവിലേക്കും നയിക്കുന്നുവെന്ന് പഠനം ചൂണ്ടി കാട്ടുന്നുവെന്നുമാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലണ്ടന്‍| WEBDUNIA|
ബുധനാഴ്ചയാണ് ഈ പഠനറിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തിറക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :