മൂന്നാം നമ്പറില്‍ തുടരില്ലെന്ന് ധോണി

ട്രെന്‍റ്‌ബ്രിഡ്ഡ്ജ്| PRATHAPA CHANDRAN| Last Modified വ്യാഴം, 11 ജൂണ്‍ 2009 (14:51 IST)
ട്വന്‍റി-20 ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങാന്‍ തനിക്ക് ഉദ്ദ്യേശമില്ലെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ബാറ്റിം ഓര്‍ഡറില്‍ നടത്തുന്ന പരീക്ഷണന്‍റെ ഭാഗമായാണ് താന്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മൂന്നാം നമ്പറില്‍ ഇറങ്ങിയതെന്നും അയര്‍ലന്‍ഡിനെതിരായ വിജയത്തിനുശേഷം ധോണി മാധ്യമങ്ങളോട് പറഞ്ഞു.

ഫോമിലുള്ള സുരേഷ് റെയ്‌നയ്ക്ക് പകരം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ധോണി മൂന്നാമനായി ഇറങ്ങിയതിനെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ധോണിയുടെ വിശദീകരണം. അയര്‍ലന്‍ഡിനെതിരെ നാലു വിക്കറ്റ് പ്രകടനവുമായി സഹീര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ശുഭ സൂചനയാണെന്നും ധോണി പറഞ്ഞു.

അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗ് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ലെന്ന് ധോണി സമ്മതിച്ചു. ഫാസ്റ്റ് ബൌളര്‍മാരും സ്പിന്നര്‍മാരും മികവിലേക്കുയര്‍ന്നെങ്കിലും ഫീല്‍ഡിംഗ് മെച്ചപ്പെടാത്തതില്‍ ആശങ്കയുണ്ടെന്നും ധോണി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :