‘സാമ്പത്തിക വളര്‍ച്ച 8.5% ആകും; പണപ്പെരുപ്പം കുറയും’

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 16 ഫെബ്രുവരി 2011 (17:00 IST)
PRO
PRO
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 8.5 ശതമാനമാകുമെന്ന് പ്രധാനമന്ത്രി. മാധ്യമസ്ഥാപനങ്ങളിലെ എഡിറ്റര്‍മാരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നമ്മുടെ സാമ്പത്തിക മേഖല മികച്ച വളര്‍ച്ച കൈവരിക്കും. ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ച 8.5 ശതമാനമാകും. ആഗോളസാമ്പത്തിക മാന്ദ്യമുണ്ടായെങ്കിലും അത് ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും രാജ്യം സാമ്പത്തിക പുരോഗതിയിലേക്കാണ് നീങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പണപ്പെരുപ്പം ആശങ്കയുണര്‍ത്തുന്ന പ്രശ്‌നമാണ്. ഭക്‍ഷ്യ വിലപ്പെരുപ്പം സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കും. നിരക്ക് വര്‍ഷാവസാനത്തോടെ ഏഴുശതമാനത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :