ഹ്യൂണ്ടായ്‌ പുതിയ കാറുകള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി| WEBDUNIA|
പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായ്‌ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്‌ ഐ-20 സീരീസില്‍ പെട്ട രണ്ട് പുതിയ മോഡല്‍ കാറുകള്‍ പുറത്തിറക്കി. ഐ-20 ഡീസല്‍, ഐ-20 ഓട്ടോമാറ്റിക്‌ കാറുകളാണ്‌ ഹ്യൂണ്ടായ്‌ വിപണിയിലിറക്കിയത്‌.

ഡീസല്‍ കാറുകളിലെ വ്യത്യസ്‌തമായ കാറാണ്‌ തങ്ങള്‍ രംഗത്തിറക്കുന്നതെന്ന്‌ എച്ച്‌.എം.ഐ.എല്‍ മാനേജിങ്‌ ഡയറക്ടര്‍ എച്ച്‌.എസ്‌.ലീം പറഞ്ഞു. ഇന്ധനക്ഷമതയുള്ള 1.4 ലിറ്റര്‍ സി.ആര്‍.ജി.ഐ എന്‍ജിനോടു കൂടിയതാണ്‌ ഐ-20 ഡീസല്‍. പരിസ്ഥിതി സൗഹാര്‍ദ്ദ ഓയില്‍ഫില്‍ട്ടര്‍ സംവിധാനം, അറ്റകുറ്റപ്പണിക്ക്‌ കുറഞ്ഞ ചെലവ്‌ എന്നിവയാണ്‌ ഐ-20 ന്റെ സവിശേഷതകള്‍.

1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോടു കൂടിയതാണ്‌ ഐ-20 ഓട്ടോമാറ്റിക്‌ കാര്‍. ആറ്‌ എയര്‍ബാഗുകള്‍, റെയര്‍ ഡിസ്‌ക്ക്‌ ബ്രേക്കുകള്‍ എന്നിവ ഐ-20 യോടൊപ്പം ലഭ്യമാവും. 6.20 ലക്ഷം മുതല്‍ 7.72 ലക്ഷം വരെയാണ്‌ വിവിധ ഐ-20 ഡീസല്‍, ഓട്ടോമാറ്റിക്‌ കാറുകളുടെ വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :