ഹ്യുണ്ടായി കാര്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കും

സോള്‍| WEBDUNIA| Last Modified തിങ്കള്‍, 4 ജനുവരി 2010 (12:45 IST)
ലോകരാജ്യങ്ങള്‍ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറുന്ന അവസരത്തില്‍, ആഗോള തലത്തില്‍ കാര്‍ വില്‍പ്പനയില്‍ 17 ശതമാനം വര്‍ദ്ധന കൈവരിക്കാനായിരിക്കും ഈ വര്‍ഷം ലക്‍ഷ്യമിടുകയെന്ന് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി.

ഹ്യുണ്ടായി കാര്‍ കമ്പനിയും കിയ മോട്ടോഴ്സും ഉള്‍പ്പെടുന്ന സംയുക്ത സംരംഭം 2009 ആദ്യ പകുതിയിലെ കണക്കനുസരിച്ച് ലോകത്തിലെ നാലാമത്തെ കാര്‍ നിര്‍മ്മാണ കമ്പനിയായിരുന്നു. ഈ വര്‍ഷം സംയുക്തമായി 5.4 ദശലക്ഷം കാറുകള്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം 4.63 ദശലക്ഷം കാറുകളായിരുന്നു വിറ്റഴിച്ചത്.

കഴിഞ്ഞ വര്‍ഷം ഹ്യുണ്ടായ് മോട്ടോഴ്സിന്റെ വില്‍പ്പനയില്‍ 10 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഈ വര്‍ഷം അവസാനത്തോടെ എലാണ്ട്ര, അക്സന്റ് എന്നീ മോഡലുകളുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :