ഹീറോ ഹോണ്ടയ്ക്ക് 558 കോടി ലാഭം

ന്യൂഡല്‍ഹി| WEBDUNIA|
PRO
രാജ്യത്തെ മുന്‍ നിര ടൂ വീലര്‍ നിര്‍മ്മാതാക്കളായ ഹീറോ ഹോണ്ടയ്ക്ക് മികച്ച ലാഭം. ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ കമ്പനി 557.89 കോടി രൂപയുടെ ലാഭം നേടി.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഹീറോ ഹോണ്ടയ്ക്ക് 491.69 കോടി രൂപയായിരുന്നു ലാഭം. ഇപ്പോളത് 13.46 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനത്തിലും 32.68 വര്‍ദ്ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം 4,350.03 കോടി രൂപ വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 5,771.74 കോടി രൂപയുടെ വരുമാനമുണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.

2011 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 15,29,577 ടൂ വീലറുകളാണ് വിറ്റഴിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 23.95 ശതമാനം അധികമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :