സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു; പവന് 16,760

കൊച്ചി| WEBDUNIA| Last Modified ബുധന്‍, 25 മെയ് 2011 (10:49 IST)
PRO
PRO
സ്വര്‍ണവിലയില്‍ പുതിയ റെക്കോര്‍ഡ്. പവന് 120 രൂപ വര്‍ധിച്ച് 16,760 രൂപയായി. പവന്‍ഇതാദ്യമായാണ് 16,700 കടക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,095 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

ഏപ്രില്‍ 16നായിരുന്നു പവന്‍വില ചരിത്രത്തില്‍ ആദ്യമായി 16,000 രൂപ ഭേദിച്ചത്. മെയ് രണ്ടിന് രേഖപ്പെടുത്തിയ 16,600 രൂപ എന്ന റെക്കോര്‍ഡ് ചൊവ്വാഴ്ച 16,640 രൂപയെന്ന നിലയില്‍ പുതുക്കുകയും ചെയ്തു.

അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1ഗ്രാം) 1,500 ഡോളറിന് മുകളില്‍ തുടരുകയാണ്. യൂറോപ്പ് മേഖലകളിലെ കടക്കെണിയും യൂറോ-ഏഷ്യന്‍ രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന സൂചനകളുമാണു സ്വര്‍ണത്തിലേക്കു നിക്ഷേപം നടത്താന്‍ കാരണമാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :