സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി| WEBDUNIA|
PRO
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. 22,960 രൂപയാണ് പുതിയ വില. വ്യാഴാഴ്ചത്തേതിനേക്കാള്‍ 80 രൂപ കൂടിയാണ് 22,960ലെത്തിയിരിക്കുന്നത്. വില 23,000ലെത്താന്‍ വെറും 40 രൂപയുടെ കുറവ് മാത്രം.

ഒരു ഗ്രാം സ്വര്‍ണത്തിന് വെള്ളിയാഴ്ചത്തെ വില 2870 പയാണ്. ഗ്രാമിന് 10 രൂപയുടെ വര്‍ദ്ധനവുണ്ടായി. സ്വര്‍ണവിലയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ഉണ്ടായ കുതിപ്പാണ് റെക്കോര്‍ഡ് വിലയിലേക്ക് എത്താന്‍ കാരണമായത്. ബുധനാഴ്ച പവന് 200 രൂപയും വ്യാഴാഴ്ച 160 രൂപയുമായിരുന്നു ഉയര്‍ന്നത്.

കേരളത്തില്‍ വിവാഹസീസണ്‍ ആയതിനാല്‍ ഡിമാന്‍ഡ് ഉയര്‍ന്നത് വിലവര്‍ദ്ധനയ്ക്ക് കാരണമായതായാണ് വിലയിരുത്തല്‍. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നതും വില വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :