കൊച്ചി|
WEBDUNIA|
Last Modified ചൊവ്വ, 24 മെയ് 2011 (10:30 IST)
PRO
PRO
സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിലയിലെത്തി. പവന് 80 രുപ വര്‍ധിച്ച് 16,640 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,080 രൂപ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. ആവശ്യവും ലഭ്യതയുമായുള്ള അന്തരമേറിയതും വിലവര്‍ധനക്കിടയാക്കി.കഴിഞ്ഞ ദിവസം പവന് 16,560 രൂപയെന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു.
അന്താരാഷ്ട്രവിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രൂപയുടെ വിനിമയനിരക്ക് കുറഞ്ഞതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായത്. നിലവിലെ അനുകൂല സാഹചര്യം അനുസരിച്ചു സ്വര്‍ണവില ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.