സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവില പവന് 280 രൂപ കുറഞ്ഞ് 20,400 രൂപയായി. ഇതോടെ ഗ്രാമിന് 35 രൂപ കുറഞ്ഞ് 2,550 രൂപയായി. രാജ്യാന്തരവിപണിയിലെ വിലയിലുണ്ടാകുന്ന വ്യത്യാസമാണ് ഇവിടെ സ്വര്‍ണവില കുറയാനിടയായത്.
ഒരു പവന് 19,400 രൂപ നിരക്കിലാണ് ഈ മാസം സ്വര്‍ണ വ്യാപാരം ആരംഭിച്ചത്. മൂന്നു ദിവസമായി സ്വര്‍ണവില വര്‍ധിച്ച ശേഷമാണ് ഇന്നു കുറവുണ്ടായത്. ഇന്നലെ സ്വര്‍ണവില ഒരു മാസത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. ഇന്നലെ സ്വര്‍ണവില 20,680 രൂപയായിരുന്നു.