സ്വര്‍ണവില കൂടി

കൊച്ചി| WEBDUNIA|
PTI
തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനത്തിലും സ്വര്‍ണവില കൂടി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വ്യാഴാഴ്ച കൂടിയത്. ഒരു പവന് 22,680 രൂപയും ഗ്രാമിന് 2,835 രൂപയുമാണ് നിലവിലെ വില. ബുധനാഴ്ച പവന് 160 രൂപയും ചൊവ്വാഴ്ച 120 രൂപയും കൂടിയിരുന്നു.

24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ ഏറെ നാളായി സ്വര്‍ണ കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :