സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 26,500 എടിഎമ്മുകള്‍ കൂടി തുറക്കും
മുംബൈ|
WEBDUNIA|
Last Modified ഞായര്‍, 20 ഒക്‌ടോബര്‍ 2013 (11:27 IST)
PRO
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ 26,500 എടിഎമ്മുകള്‍ കൂടി സ്ഥാപിക്കും. ഇതോടെ എസ്ബിഐയ്ക്ക് മൊത്തം 65,000 എടിഎമ്മാകും.
ഇപ്പോള്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം എടിഎമ്മുകളുള്ളത് സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പിനാണ്. എസ്ബിഐയ്ക്കും അസോസിയേറ്റ് ബാങ്കുകള്‍ക്കും കൂടി 38,779 എടിഎമ്മുകളാണ് നിലവിലുള്ളത്.
2014 മാര്‍ച്ചോടെ 7,800 എടിഎമ്മുകള്‍ എസ്ബിഐ സ്വന്തം നിലയില്‍ സ്ഥാപിക്കും. ഇവ സ്ഥാപിക്കാനും ഇവയുടെ നടത്തിപ്പിനുമായി മുംബൈ ആസ്ഥാനമായുള്ള സിഎംഎസ് ഇന്‍ഫോ സിസ്റ്റംസ് എന്ന ഐടി സൊലൂഷന്‍സ് കമ്പനിക്ക് കരാര്‍ നല്‍കിക്കഴിഞ്ഞു. 250-260 കോടി രൂപയുടേതാണ് ഈ കരാര്‍ .