ബാംഗ്ലൂര്‍|
WEBDUNIA|
Last Modified ഞായര്‍, 29 ജനുവരി 2012 (13:25 IST)
ഒരു സോപ്പിന് എന്ത് വിലയുണ്ടാകും? സാധാരണ സോപ്പാണെങ്കില്‍ പത്തോ പതിനഞ്ചോ ഇരുപത്തിയഞ്ചോ രൂപയായിരിക്കും. ചില സോപ്പുകള്‍ക്ക് എഴുപത്തിയഞ്ചോ എണ്‍പതോ രൂപ വരെയൊക്കെയാകും. സാധാരണ രീതിയില്‍ സോപ്പിന് വില 100 രൂപയാല്‍ത്തന്നെ പലരും നെറ്റിചുളിക്കും. എന്നാല്‍ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡ് (കെഎസ് ആന്‍ഡ് ഡിഎല്‍) പുറത്തിറക്കിയ സൊപ്പിന്റെ വിലയറിഞ്ഞാല്‍ പലരും ഞെട്ടുക തന്നെ ചെയ്യും. 'മൈസൂര്‍ സാന്‍ഡല്‍സ് മില്ലേനിയം' എന്ന പേരില്‍ കെഎസ് ആന്‍ഡ് ഡിഎല്‍ പുറത്തിറക്കിയ സോപ്പിന്റെ വിലയെത്രയെന്നോ? 720 രൂപ!.
നൂറ്റിയമ്പത് ഗ്രാം പായ്ക്കിനാണ് 720 രൂപ. 30 ഗ്രാമിന്റെ സോപ്പിന് വില 125 രൂപയാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന സോപ്പുകളില്‍ ഏറ്റവും വിലയേറിയതാണ് മൈസൂര്‍ സാന്‍ഡല്‍സ് മില്ലേനിയം സോപ്പെന്ന് കെഎസ് ആന്‍ഡ് ഡിഎല്‍ ചെയര്‍മാന്‍ ശിവാനന്ദ നായിക് പറഞ്ഞു.
ഭക്‍ഷ്യക്കൊഴുപ്പ് ചേര്‍ക്കാതെയുള്ള സോപ്പാണ് മൈസൂര്‍ സാന്‍ഡല്‍സ് മില്ലേനിയമെന്ന് കമ്പനി പറയുന്നു. പരിശുദ്ധമായ ചന്ദനത്തൈലവും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഹൈപ്പര്‍മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സോപ്പുകള്‍ ലഭ്യമാകുകയെന്ന് കമ്പനി അറിയിച്ചു.