സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയില്‍) അറ്റാദായത്തില്‍ നേരിയ വര്‍ധന. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ മൂന്ന് ശതമാനം വര്‍ധനയാണ് ഉണ്ടായത്.
കമ്പനിയുടെ അറ്റാദായം 1,576.98 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 1,530.61 കോടി രൂപയായിരുന്നു.
കമ്പനിയുടെ അറ്റവില്‍പ്പനയില്‍ 12.17 ശതമാനം വര്‍ധനയാണുണ്ടായത്. അറ്റവില്‍പ്പന 15,079 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. മുന്‍വര്‍ഷം ഇത് 13,339 കോടി രൂപയായിരുന്നു.