സുനാമിയെ മറികടന്ന് ടൊയോട്ട മുന്നോട്ട്

ടോക്യോ| WEBDUNIA|
PRO
ജപ്പാനിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട നിര്‍ത്തിവെച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ജപ്പാനില്‍ നാശം വിതച്ച സുനാമിയെ തുടര്‍ന്നാണ് നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നത്. ഈ മാസം പകുതിയോടെ ടൊയോട്ടയുടെ ജപ്പാനിലെ എല്ലാ പ്ലാന്റുകളിലും വാഹന നിര്‍മ്മാണം പുനരാരംഭിക്കുമെന്നാണ് കമ്പനിയുടെ ഔദ്യോഗിക വക്താക്കള്‍ പ്രസ്താവനയില്‍ അറിയിച്ചത്.

പാര്‍ട്സുകളുടെ ലഭ്യതക്കുറവ് മൂലം വടക്കേ അമേരിക്കയിലെ പ്ലാന്റുകളില്‍ പ്രവര്‍ത്തനം കുറയ്ക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

മാര്‍ച്ച് 11 ന് ഉണ്ടായ സുനാമി ദുരന്തത്തെത്തുടര്‍ന്ന് 14 നാണ് ജപ്പാനിലെ എല്ലാ പ്ലാന്റുകളിലും നിര്‍മ്മാണം നിര്‍ത്തിവെച്ചത്. എങ്കിലും ടൊയോട്ടയുടെ മൂന്ന് ഹൈബ്രിഡ് മോഡലുകള്‍ മാര്‍ച്ച് 25 നു തന്നെ പ്രവര്‍ത്തനമാരംഭിച്ചിരിരുന്നു. അതേസമയം അമേരിക്കന്‍ പ്ലാന്റുകളിലും കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ടൊയോട്ടയുടെ വിവിധ മോഡലുകളുടെ വില ഈ മാസം മൂന്നിനാണ് ഉയര്‍ത്തിയത്. ഇന്നോവയുള്‍പ്പെടെയുള്ള മോഡലുകളുടെ വില ഉയര്‍ത്തി. 20,000 രൂപ വരെയാണു വില കൂട്ടിയത്. ഇന്നോവ, ആള്‍ട്ടിസ്, ഫോര്‍ച്യൂണര്‍ എന്നിവയ്ക്ക് ഒന്നു മുതല്‍ ഒന്നര ശതമാനം വരെ വില ഉയരും. ഇന്നോവയ്ക്ക് 12,557 മുതല്‍ 18,424 രൂപ വരെ വില കൂടും. 8.27 ലക്ഷം മുതല്‍ 12.18 ലക്ഷം വരെയാണ് ഇന്നോവയുടെ വില.

കൊറോള ആള്‍ട്ടിസ് ഡീസലിനു 14,100 രൂപ മുതല്‍ 17,700 രൂപ വരെ കൂടും. സെഡാന്‍ മോഡലിനു 11.18 ലക്ഷം മുതല്‍ 14.05 ലക്ഷം വരെയാണു വില. കൊറോള്‍ ആള്‍ട്ടിസ് പെട്രോള്‍ പതിപ്പിന് 10,400 മുതല്‍ 14,500 രൂപ വരെ വില വര്‍ധിക്കും. ഫോര്‍ച്യൂണറിനു 20,000 രൂപയും കൂടും. 19.94 ലക്ഷമാണു ഫോര്‍ച്യൂണറിന്‍റെ വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :