സി‌എന്‍‌ജി കാരിയറുമായി പിയാജിയോ

ന്യൂഡല്‍‌ഹി| WEBDUNIA| Last Modified വ്യാഴം, 27 സെപ്‌റ്റംബര്‍ 2007 (12:09 IST)

ഇറ്റാലിയന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ പിയാജിയോയുടെ ഇന്ത്യന്‍ ഘടകമായ പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ദ്രവീകൃത പ്രകൃതി വാതകം (സി.എന്‍.ജി) ഇന്ധനമായി ഉപയോഗിക്കുന്ന കാര്‍ഗോ കാരിയര്‍ പുറത്തിറക്കി. ഏപ് സി.എന്‍.ജി എന്നാണിതിനു നല്‍കിയിരിക്കുന്ന പേര്.

മികച്ച പ്രവര്‍ത്തന ക്ഷമതയുള്ള ഈ ലൈറ്റ് വെയിറ്റ് കാരിയര്‍ പ്രകൃതി സൌഹൃദ വാഹനമെന്നാണ് കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്. തുടക്കത്തില്‍ ഈ വാഹനം ഡല്‍‌ഹിയിലും സമീപ പ്രദേശമായ ആഗ്ര എന്നിവിടങ്ങളിലും അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിലും മാത്രമാണ് ലഭിക്കുക.

ഈ സി.എന്‍.ജി കാരിയറിന്‍റെ ഡല്‍‌ഹി ഷോറൂം വില 1.40 ലക്ഷം രൂപയാണ്. കമ്പനി അടുത്തു തന്നെ സി.എന്‍.ജി ഇന്ധനമായുള്ള ഇത്തരത്തിലുള്ള യാത്രാ വാഹനവും പുറത്തിറക്കും. ഇതിന്‍റെ വില 1.30 ലക്ഷം രൂപയായിരിക്കും. മാത്രമായിരിക്കും ലഭ്യമാവുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :