സത്യം: സി‌ഇ‌ഒ യെ ഇന്ന് പ്രഖ്യാപിച്ചേയ്ക്കും

ഹൈദരാബാദ്| WEBDUNIA|
സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിന്‍റെ പുതിയ സി‌ഇ‌ഒ, സി‌എഫ്‌ഒ എന്നിവരെ ഇന്ന് പ്രഖ്യാപിച്ചേയ്ക്കും. ഈ സ്ഥാനത്തേയ്ക്ക് ഉചിതമായവരെ കണ്ടെത്തിക്കഴിഞ്ഞതായി സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. സത്യം കുംഭകോണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജു, മുഖ്യ സാമ്പത്തികകാര്യ ഓഫീസര്‍ വദ്‌ലമണി ശ്രീനിവാസ് എന്നിവര്‍ രാജിവച്ചത്.

അതേസമയം പുതിയ സി‌ഇ‌ഒ, സി‌എഫ്‌ഒ എന്നിവര്‍ക്ക് കമ്പനിയുടെ നിലവിലെ സ്ഥിതിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന തരത്തിലുള്ള നിയമപരിരക്ഷ നല്‍കുമെന്ന് കമ്പനി കാര്യ മന്ത്രി പ്രേം ചന്ദ് ഗുപ്ത പറാഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവേ, ചില നിയമ പ്രശ്നങ്ങളുള്ളതിനാല്‍ പുതിയ മേധാവി സി‌ഇ‌ഒ എന്ന പേരില്‍ അറിയപ്പെടില്ലെന്നും കമ്പനിയുടെ പുറത്തുനിന്നുള്ള വ്യക്തിയായിരിക്കും ഇദ്ദേഹമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ഏതെങ്കിലും മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ പ്രവര്‍ത്തിച്ചവരെ മാത്രമേ ഈ സ്ഥാനത്തേയ്ക്ക് നിയമിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ട് സത്യം ഡയറക്ടര്‍ ബോഡ് പലതവണ യോഗം ചേര്‍ന്നെങ്കിലും അന്തിമ തീരുമാനമായിരുന്നുല്ല. 40 അപേക്ഷകളാണ് സി‌ഇ‌ഒ സ്ഥാനത്തേയ്ക്ക് വന്നിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :