തിരുവനന്തപുരം|
സജിത്ത്|
Last Modified വെള്ളി, 2 ജൂണ്‍ 2017 (10:24 IST)
സംസ്ഥാനത്ത് ഇന്നുമുതൽ ബിയറിന്റേയും ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റേയും വില വര്‍ധിക്കും. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതൽ 40 രൂപ വരെയാണ് വര്‍ധിക്കുക. അതേസമയം പ്രീമിയം ബ്രാൻഡുകൾക്കാവട്ടെ 30 രൂപ മുതൽ 80 രൂപ വരെയും വർധിക്കും. പൂട്ടിയ മദ്യവിൽപ്പനശാലകളിൽ നിന്നുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനാണ് ഈ വിലവർധനയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബിയറിന്റെ വില 10 രൂപ മുതൽ 20 രൂപ വരെ വര്‍ധിപ്പിക്കും. ഒരു കെയ്സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തിൽ നിന്നു 29 ശതമാനമായി ബവ്റജിസ് കോർപ്പറേഷൻ ഉയർത്തിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് ആനുപാതികമായ ഈ വില വർധന. കഴിഞ്ഞമാസത്തെ മാത്രം നഷ്ടം 100 കോടിയിലേറെയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.